കോട്ടയം: യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പ്പസിന്റെ ഒറവയ്ക്കലിലുള്ള വീട്ടില്‍ വന്‍ കവര്‍ച്ച. തിരുമേനിയുടെ കുരിശുമാല ഉള്‍പ്പെടെ 16 പവന്റെ സ്വര്‍ണാഭരണങ്ങളും 48,000 രൂപയുമാണ് മോഷണം പോയത്. ഒന്‍പതുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല, നാലുപവന്റെ സ്വര്‍ണ്ണ കുരിശ്, രണ്ടുപവന്റെ മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് ഇതെല്ലാം. കൂടാതെ 48,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
മെത്രാപ്പോലീത്തയില്ലാത്തപ്പോള് ഇവിടെ താമസിക്കുന്നത് നാല് ശെമ്മാശന്മാരാണ്. ഇന്നലെ രാവിലെ അവര്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. മോഷണവിവരം അറിഞ്ഞ് പാമ്പാടി സിഐ സാജു വര്‍ഗീസ് പുലര്‍ച്ചെതന്നെ സ്ഥലത്തെത്തി അന്വോഷണം ആരംഭിച്ചു. മോഷണം നടന്നത് പകലാണെന്ന നിഗമനത്തിലാണ് പോലീസ്. വീടിന്റെ പിന്നിലെ കതക് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയരിയത്. എല്ലാ മുറികളിലും മോഷാട്ക്കള് പരിശോധന നടത്തിയിട്ടുണ്ട്. അലമാരയില്നിനനും തിരുവസ്ത്രങ്ങളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണ്ണമാലയും മറ്റും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: