കുമരകം: പക്ഷിപ്പനിയെപ്പറ്റി പഠിക്കാന്‍ കേരളത്തിലെത്തിയ ഉന്നതതല സംഘം മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്നറിയച്ചതോടെ ജനങ്ങള്‍ക്കിടയിലെ ഭയത്തിനും ആശങ്കയ്ക്കും കുറവുവന്നെങ്കിലും കുമരകത്തെ ടൂറിസത്തിന് ആശങ്ക. ഡിസംബര്‍ മുതല്‍ ജനുവരി അവസാനം വരെ കുമരകത്തെത്തുന്ന ടൂറിസ്റ്റുകളിലേറെയും ഇവിടെ ഹൗസ്ബോട്ടുകളില്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഈ മാസങ്ങളില്‍ ഇവിടെ ഹൗസ് ബോട്ടുകളും റിസോര്‍ട്ട് മുറികളും നേരത്തെ ബുക്കു ചെയ്യപ്പെടും.
ഈ സീസണില്‍തന്നെ പക്ഷിപ്പനി പടര്‍ന്നതും വിദേശ മാധ്യമങ്ങള്‍ ഇതിനേറെ പ്രാധാന്യം നല്കിയതും വിദേശിയരായ ടൂറിസ്റ്റുകളുടെ കുമരകത്തേക്കുള്ള വരവില്‍ ഗണ്യമായ കുറവുണ്ടാകും. യഥാര്‍ത്ഥത്തില്‍ പക്ഷിപ്പനിയില്‍ ചത്തൊടുങ്ങിയത് താറാവ് മാത്രമാണ്. ആയിരക്കണക്കിന് വെള്ളകൊറ്റികളും ഇതര ദേശാടനപക്ഷികളും നേരം പുലരുമ്പോള്‍ മുതല്‍ വിതകഴിഞ്ഞ പാടശേഖരങ്ങളിലെത്തുന്നുണ്ടെങ്കിലും ഈ പക്ഷികള്‍ രോഗംലക്ഷണം കാണിച്ചിട്ടില്ല. ഒരു പക്ഷിയെപോലും ചത്തനിലയില്‍ കണ്ടെത്തിയിട്ടില്ല. മൃഗഡോക്ടര്‍മാരും ചിന്താക്കുഴപ്പത്തിലാണ്. ഇപ്പോള്‍ പ്രതിരോധത്തിനായി ടാമിഫഌ ടാബ്ലറ്റുകളാണ് നല്‍കുന്നത്. ചില സീസണുകളില്‍ മനുഷ്യരില്‍ വിവിധരോങ്ങളുണ്ടാകുന്നതുപോലെ താറാവുകളില്‍ പക്ഷിപ്പനി വരുന്നതായാണ് പഴമക്കാര്‍ പറയുന്നത്. ഇതി മനുഷ്യരിലേക്കു പടരാനിടയില്ലെന്നും അവര്‍ പറയുന്നു. ഇതൊക്കെ തെളിയിക്കപ്പെടാനിരിക്കെ കുമരകം ടൂറിസംമേഖലക്കേല്ക്കുന്ന തിരിച്ചടിക്ക് ശമനമേകില്ല. ഇതിനായി ടൂറിസം വകുപ്പിനും ടൂറിസം പ്രമോട്ടര്‍മാര്‍ക്കും ഏറെ പണിപ്പെടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: