കൊച്ചി: സൗത്ത് റയില്‍ വേ സ്റ്റേഷനിലെ റെയില്‍വേ സിഗ്നലുകളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് കൊച്ചി മെട്രോ അധികൃതരും റെയില്‍വേ ഉദ്യേഗസ്ഥരുമായി ധാരണയിലെത്തി. കെഎംആര്‍എല്‍, ഡിഎംആര്‍സി ഉദ്യോഗസ്ഥരും റെ യില്‍വേ അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മെട്രോക്കു വേണ്ടി വൈദ്യുതീകരിച്ച ട്രാക്ക്, ഹെവി ഉപകരണങ്ങള്‍, തുടങ്ങിയവ ഉപയോഗപ്പെടുത്താന്‍ പ്രാഥമിക ധാരണയായി. മെട്രോക്കു വേണ്ടി റെയില്‍വേയുടെ സ്ഥലം ഉപയോഗപ്പെടുത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ത്രികക്ഷി മോണിറ്ററിംഗ് സംവിധാനമൊരുക്കും. മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്ക്കുന്ന റെയില്‍വേ കേബിളുകള്‍ മാറ്റാന്‍ കെഎംആര്‍എല്ലിന് അധികാരം നല്‍കിയിട്ടുണ്ട്.
മെട്രോക്കു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്സുകള്‍ കെഎംആര്‍എല്‍ പുനര്‍ നിര്‍മ്മിക്കും. മെട്രോയുടെ പ്രധാന സ്റ്റേഷന് സൗത്ത് റയില്‍വേ സ്റ്റേഷനോട് അനുബന്ധമായിട്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: