ന്യൂദല്‍ഹി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യന്‍ ബോക്സിംഗ് താരം മനോജ് കുമാറിന് അര്‍ജുന അവാര്‍ഡ് സ്വന്തം. കേന്ദ്രകായിക മന്ത്രി സര്‍ബനന്ദ സൊണോവലാണ് മനോജ് കുമാറിന് ഇന്നലെ പുരസ്കാരം സമ്മാനിച്ചത്. കായികമന്ത്രാലയത്തില്‍ നിന്ന് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി മനോജ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവായ മനോജ് കുമാറിന് കപില്‍ദേവ് അധ്യക്ഷനായ സെലക്ഷന് കമ്മറ്റി ആദ്യം അവാര്‍ഡ് നിഷേധിച്ചിരുന്നു. ഇതിനെതിരെ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മനോജ്കുമാര്‍ കായിക മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.
















