കൊച്ചി: യുഡിഎഫ് യോഗം നടന്ന ഹോട്ടലിനുമുന്നില്‍ അഴിമതിക്കെതിരെ കുരിശില്‍ കിടന്നു പ്രതിഷേധിച്ച യുവാവിനെ പൊലീസ് സ്റ്റേഷനില്‍ നഗ്നനാക്കി നിര്‍ത്തിയെന്ന് പരാതി. മൂവാറ്റുപുഴ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം ജെ ഷാജിയാണ് ഐജിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയത്. ശനിയാഴ്ച യുഡിഎഫ് യോഗം നടന്ന ബിടിഎച്ചിനു മുന്നിലാണ് ഓട്ടോത്തൊഴിലാളിയായ ഷാജി സമാധാനപരമായി പ്രതിഷേധിച്ചത്. ഹോട്ടലിന് എതിര്‍വശത്തെ പാര്‍ക്കിങ് സ്ഥലത്ത് ഓട്ടോറിക്ഷയില്‍ ചാരിനിര്‍ത്തിയ ഒമ്പതടി നീളമുള്ള മരക്കുരിശ് ചാരി അതില്‍ കൈകള്‍ ബന്ധിച്ചായിരുന്നു പ്രതിഷേധം.
കുരിശില്‍നിന്ന് വലിച്ചു താഴെയിറക്കിയ തന്നെ സെന്‍ട്രല്‍ സ്റ്റേഷനില്‍ എതിച്ച് വലതുവശത്തെ ഹാളില്‍ നഗ്നനാക്കി നിര്‍ത്തിയെന്നാണ് ഷാജിയുടെ പരാതി. യോഗം തീരുന്നതുവരെ തടങ്കലില്‍വച്ച തനിക്കെതിരെ കേസെടുത്തശേഷം രാത്രി ജാമ്യത്തില്‍ വിട്ടതായും ഷാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: