കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നയിക്കുന്ന ജനപക്ഷയാത്രയോടനുബന്ധിച്ചുള്ള ഫണ്ട് സമാഹരണത്തിന്റെ മറവില്‍ വ്യാജ കൂപ്പണ്‍ വിതരണം ചെയ്ത് പണം പിരിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക രംഗത്ത്. അങ്കമാലി നഗരസഭാ മുന്‍ ചെയര്‍പേഴ്സണും നിലവിലെ കൗണ്‍സിലറുമായ ലില്ലി രാജുവാണ് മണ്ഡലം കമ്മിറ്റിക്കെതിരെ തെളിവുമായി രംഗത്തെത്തിയത്. വ്യാപാരികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്ത 1000 രൂപയുടെ വ്യാജ കൂപ്പണുകള്‍ ലില്ലി രാജു മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അങ്കമാലിയിലും എയര്‍പോര്‍ട്ട് പരിസരങ്ങളിലുമാണ് വ്യാജ പിരിവ് നടന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഇക്കാര്യം ശനിയാഴ്ച്ച കെപിസിസി പ്രസിഡന്റിനെ നേരില്‍ കണ്ട് ബോധ്യപെടുത്തിയിരുന്നു. വ്യാജ കൂപ്പണുകള്‍ അദ്ദേഹത്തെ കാണിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു. സംഭവം പൊലീസിനെ അറിയിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയെങ്കിലും ആരും ഇതിനു തയാറായിട്ടില്ല. യഥാര്‍ഥ കൂപ്പണുകളെ അപേക്ഷിച്ച് അല്പം വലിപ്പം കൂടുതലാണ് വാജ കൂപ്പണുകള്‍ക്ക്. ജനപക്ഷയാത്രയോടനുബന്ധിച്ച് ഒരു ബൂത്തില്‍ 15,000 രൂപയുടെ ഫണ്ട് സമാഹരിക്കുന്നതിനാണ് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ളത്.
ആയിരത്തിന്റെ മൂന്നും, 500 ന്റെ അഞ്ചും, 100 ന്റെയും 50 ന്റെയും 20 ന്റെയും 10 ന്റെയും ഗുണിതങ്ങളായിട്ടാണ് കൂപ്പണുകള്‍ വിതരണം ചെയ്തിട്ടുള്ളത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ യഥാര്‍ഥ കൂപ്പണ്‍ ഉപയോഗിച്ച് പിരിവ് നടത്തിയിട്ടുള്ള സ്ഥാപനങ്ങളില്‍ തന്നെ വീണ്ടും വ്യാജ കൂപ്പണുകളുമായി നേതാക്കന്മാര് നേരിട്ടെത്തുകയായിരുന്നു. കെപിസിസി സെക്രട്ടറിയുടെ ഒപ്പിന്റെ പകര്‍പ്പോടെ യഥാര്‍ഥ കൂപ്പണിന്റെ തനി പകര്‍പ്പുമായിട്ടാണ് വ്യാജ കൂപ്പണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. വ്യാജ കൂപ്പണ്‍ ഉപയോഗിച്ച് മണ്ഡലത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ പിരിവു നടന്നതായും ഇക്കാര്യം പാര്‍ട്ടി യോഗങ്ങളില്‍ ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: