ആലുവ: സമീപകാലത്തായി ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കേരള ജേര്‍ണലിസ്റ്റ് യൂണിയന് (കെജെയു) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ ആലുവയില്‍ റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ആലുവ പാലസിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് സമീപം ഡിവൈഎസ്പി പി. പി ഷംസിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോഷി അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. സി. സ്മിജന്‍, ജില്ലാ സെക്രട്ടറി ഷാജി ഇടപ്പള്ളി, ട്രഷറര്‍ എം.എ. ഷാജി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമൂലം മോഹന്‍ദാസ്, ആലുവ പ്രസ് കഌബ് സെക്രട്ടറി ശ്രീകുമാര്‍ മുല്ലേപ്പിള്ളി, കോതമംഗലം പ്രസ് കഌബ് സെക്രട്ടറി സീതി മുഹമ്മദ്, ജോമോന് പിറവം, അശോകപുരം നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
ജെറോം മൈക്കിള്‍, ശശി പെരുമ്പടപ്പില്‍, ടി.സി. പ്രേംകുമാര്‍, എം.ജി. സുബിന്, എന്‍.പി. ഹരിദാസ്, അനില്‍ കരുമാല്ലൂര്‍, സുരേഷ് പട്ടേരി, ശശി കളമശേരി, ഇന്ദുകുമാര്‍, ബാബു പി. ഗോപാല്‍, കെ.എ. ഫൈസല്‍, സുനീഷ് മണ്ണത്തൂര്‍, ഗോപി വെട്ടത്ത്, എസ്. സന്തോഷ് കുമാര്‍, രതീഷ് പുതുശേരി, സി.എസ്. ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
മാതൃഭൂമി മുളന്തുരുത്തി ലേഖകന്‍ കെ.എസ്. ബിജുവിനെ സിപിഎം പ്രവര്‍ത്തകരും മംഗളം കോലഞ്ചേരി ലേഖകന്‍ എന്‍.പി വര്‍ഗീസ് കുട്ടിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മര്‍ദ്ദിച്ചിട്ടും പോലീസ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇരുകേസുകളിലെയും പ്രതികളെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
മാര്‍ച്ചിനെ തുടര്‍ന്ന് യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് കേസുകളുടെയും അന്വേഷണത്തിനായി കോതമംഗലം സി.ഐ കെ.എം. സജീവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് റൂറല്‍ എസ്.പി സതീഷ് ബിനോ അറിയിച്ചു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജന്‍, ജില്ലാ സെക്രട്ടറി ഷാജി ഇടപ്പള്ളി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമൂലം മോഹന്‍ദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ജെറോം മൈക്കിള്‍, ആലുവ പ്രസ് ക്ലബ് പ്രസിഡന്റ് എം.ജി. സുബിന് എന്നിവരാണ് എസ്.പിയുമായി ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: