കോട്ടയം: വൃശ്ചികമാസ രുദ്രപൂജ 30ന് വൈക്കം പോളശേരി ശ്രീഭദ്രാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആചാരവിധിപ്രകാരം ഇന്ത്യയിലെ അപൂര്‍വ്വ സ്ഥലങ്ങളില്‍ മാത്രമാണ് വൃശ്ചികമാസ രുദ്രപൂജ നടക്കുന്നത്. ആര്‍ട്ട് ഓഫ് ലിവിങ് വൈദിക് ധര്‍മ്മ സംസ്ഥാന് കേരള കേരള അപക്സ്ബോഡിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നുള്ള സ്വാമിമാരുടെയും പണ്ഡിതന്മാരുടെയും കാര്‍മ്മികത്വത്തിലാണ് പൂജ നടക്കുന്നത്. വൈക്കം താലൂക്കില്‍ നിന്നുള്ള ആര്‍ട്ട് ഓഫ് ലിവിങ് അംഗങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും വ്രതശുദ്ധിയോടെ പൂജയില്‍ പങ്കെടുക്കാം. നടത്തിപ്പുസംബന്ധിച്ചുള്ള ആലോചനായോഗം വൈക്കം അക്ഷയാ ലേണിങ് സെന്ററില്‍ നടന്നു. അദ്ധ്യാപകരായ പ്രശാന്ത് ജി. നായര്‍, വി.എസ്. മിനി എന്നിവരുടെ നേതൃത്വത്തില്‍ 21അംഗ കമ്മറ്റിക്ക് രൂപം നല്കി. എം.ആര്. ശശിധരന്‍പിള്ള, കെ.എം. ഷാജി, വി.എസ്. ശ്രീനിവാസന്, രാധാകൃഷ്ണന്, പി.കെ. ചന്ദ്രന് എന്നിവര്‍ വിവിധ കണ്‍വീനര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9495445052, 9847096684, 9446365033.
പ്രതികരിക്കാൻ ഇവിടെ എഴുതുക: