കോട്ടയം: ഓള് ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28ന് കോട്ടയത്ത് നടക്കുന്ന വീരശൈവമഹാസംഗമത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. വീരശൈവ പഞ്ചാചാര്യന്മാര്, കര്‍ണാടകത്തിലെ വീരശൈവ മഠാധിപതികള്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, എഐവിഎം ദേശീയ നേതാക്കള്‍, ബസവസമിതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വീരശൈവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലഗ്രന്ഥമായ സിദ്ധാന്തശിഖാമണിയുടെ മലയാളം പതിപ്പിന്റെ പ്രകാശനവും നടക്കും. ഒരുലക്ഷം പേരുടെ റാലിയും സംഗമത്തോടനുബന്ധിച്ച് നടക്കും. സംസ്ഥാന സ്വാഗതസംഘം യോഗം കോട്ടയത്ത് സുവര്‍ണ ഓഡിറ്റോറിയത്തില്‍ മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വീരശൈവ സഭ സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. ശിവന്, കൊച്ചിന് ദേവസ്വം ബോര്‍ഡംഗം ഇ.എ. രാജന്, പ്രവര്‍ത്തകസമിതിയംഗം അഡ്വ. ബിനു കെ. ശങ്കര്‍, കേന്ദ്ര കമ്മറ്റിയംഗങ്ങളായ കെ. പ്രസന്നകുമാര്‍, സന്തോഷ് കോരൂത്തോട്, സീനയര്‍ വൈസ് പ്രസിഡന്റ് സി.പി. മധുസൂദനന്‍പിള്ള, കെ. ഗോപാലപിള്ള, യൂത്ത് മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എ.വി. അരുണ്‍ പ്രകാശ്, വനിതാസമാജം സംസ്ഥാന പ്രസിഡന്റ് സി.കെ. സരസ്വതി, സെക്രട്ടറി പി.എസ്. ഏലിയാമ്മ, പി.എന്‍.വിനോദ്, ഗോപിനാഥ് പാലക്കാട്, എ.എന്‍. സുരേന്ദ്രന്‍പിള്ള, പി.എസ്.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: