പന്തളം: നിര്‍മാണത്തിലിരുന്ന പന്തളം ചന്തയുടെ കവാടം പൊളിച്ചു നീക്കാന്‍ ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമായി. കവാടത്തിന്റെ ഷെയ്ഡില് വിള്ളല്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പദ്ധതി വിവാദമായിരുന്നു. ഈ വിഷയമുന്നയിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് രാജു കല്ലുംമൂടന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.ലത എന്നിവരെ ഉപരോധിച്ചിരുന്നു. അടിയന്തിര പഞ്ചായത്ത് കമ്മിറ്റിയിലാണ് കവാടം പൂര്‍ണമായും പൊളിക്കാന്‍ തീരുമാനമായത്.
പഞ്ചായത്ത് സമിതിയിലെ ഒരു വനിതാ അംഗത്തിന്റെ ഭര്‍ത്താവാണ് നിര്‍മാണം നടത്തിയ കമ്മിറ്റിയുടെ കണ്വീനറെന്നതും ഇത് മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നെന്നും ബിജെപി ആരോപിച്ചിരുന്നു. ഈ കമ്മിറ്റി പിരിച്ചു വിടാനും തീരുമാനമായിട്ടുണ്ട്. ടെന്‍ഡര്‍ ക്ഷണിച്ച് പുതിയ കവാടം നിര്‍മിക്കാനാണ് തീരുമാനം. 4,70,000 രൂപ വിനിയോഗിച്ചാണ് കവാടം നിര്‍മാണം നടന്നു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: