ഇടുക്കി : ഏലം കര്‍ഷകരെ കൊള്ളയടിക്കുന്ന ഏലം കേന്ദ്രങ്ങള്‍ ഇനി രണ്ടാഴ്ച മാത്രം. ലേല കേന്ദ്രങ്ങള്‍ വഴിയല്ലാതെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് ട്രേയ്ഡിംങ് കോര്പ്പറേഷന് വഴി ഏലം ലേലം നടത്തിയാല്‍ മതിയെന്ന് ഇന്നലെ ഹൈക്കോടതി വിധിച്ചു. ഏലം കര്‍ഷകര്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി വിധി.
ബിജെപി ഇടുക്കി ജില്ലാ കമ്മറ്റിയും കര്‍ഷകമോര്‍ച്ചയും ലേല കേന്ദ്രങ്ങളുടെ കൊള്ളയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് പരാതി നല്‍കിയിരുന്നു.
സ്റ്റേറ്റ് ട്രേഡിംങ് കോര്‍പ്പറേഷനെ ലേലം ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. ഏലം കര്‍ഷകരെ ലേലക്കാരുടെ കൊള്ളയില്‍ നിന്നും മോചിപ്പിച്ച ബിജെപി നടപടി പാര്‍ട്ടിയ്ക്ക് ജില്ലയിലുള്ള സ്വാധീനം പതിന്മട
ങ്ങാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: