കൊച്ചി: സാധാരണക്കാരായ ജനങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ നല്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിര്‍മാണ തൊഴിലാളികളെ ഉള്‍പ്പെടുത്താത്തത് തികഞ്ഞ അനീതിയാണെന്നും സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവശതയും അനാരോഗ്യവും അനുഭവിക്കുന്ന തൊഴിലാളി നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്നവരെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എന്‍. എം. സുകുമാര്‍ ആവശ്യപ്പെട്ടു.
കേരള നിര്‍മാണ തൊഴിലാളി ഫെഡറേഷന് അഞ്ചാമത് സംസ്ഥാന സമ്മേളനം എറണാകുളത്ത് തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണല്‍, കരിങ്കല്‍ മേഖലകളിലെ സ്തംഭനാവസ്ഥ പരിഹരിക്കുക, നിര്‍മാണസാമഗ്രികളുടെ വില വര്‍ധനവ് തടയുക എന്നീ രണ്ട് പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ഫെഡറേഷന് പ്രസിഡന്റ് ജി.കെ.അജിത് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് മുഖ്യ പ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന ഭാരവാഹികളായ പി.ശശിധരന്, സി.വി.രാജേഷ്, വേണാട് വാസുദേവന്‍, വി.രാധാകൃഷ്ണന്, അഡ്വ.എസ്.ആശാമോള്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഫെഡറേഷന് ഭാരവാഹികളായി ഇ. ദിവാകരന്-പ്രസിഡന്റ് (കോഴിക്കോട്), അഡ്വ.എസ്.ആശാമോള്‍, ബി.ശശിധരന്, ഒ.ഗോപാലന്, കെ.കെ.വിജയന്, കെ.ജി.രമാദേവി, സെലീം തെന്നിലാപുരം-(വൈസ് പ്രസിഡന്റുമാര്‍), കെ.എന്‍.വിജയന്-(ജനറല്‍ സെക്രട്ടറി, തൃശൂര്‍), പി.ജി.ഹരികുമാര്‍, ടി.കൃഷ്ണന്, കെ.എസ്.അനില്‍ കുമാര്‍, ബി.സതികുമാര്‍, പി.ബാലന്, ശ്യാമപ്രസാദ്- (സെക്രട്ടറിമാര്‍), സി.ജി.ഗോപകുമാര്‍-(ഖജാന്‍ജി, ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ എ.ഡി.ഉണ്ണികൃഷ്ണന് സ്വാഗതവും കെ.എന്‍.വിജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: