കടവന്ത്ര: ചിലവന്നൂരിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള കോളനിയാണ് കടവന്ത്ര പട്ടികജാതി കോളനി. ഇവിടെ താമസിക്കുന്ന ഭൂരിഭാഗം കുടുംബങ്ങളിലെയും ഗൃഹനാഥനോ ഗൃഹനാഥയോ കോര്‍പ്പറേഷന്റെ താഴ്ന്ന വിഭാഗത്തില്‍പ്പെട്ട ജോലിക്കാരാണ്. കോര്പ്പറേഷന് ഔദ്യോഗികമായി നല്കിയ പേരാണ് പട്ടികജാതി കോളനിയെന്നത്. ഇത് അടുത്ത കാലത്ത് കോര്‍പ്പറേഷന്റെ വക പേര് നാമകരണം ചെയ്ത ബോര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ എടുത്തുമാറ്റി കോര്പ്പറേഷന് കോളനി എന്നാക്കി. കോളനിയിലെ ഭൂരിഭാഗം പേരും മതപരിവര്‍ത്തനം നടത്തുന്നതിന്റെ പാതയിലായതിനാലാണ് കോളനിയുടെ പേര് മാറ്റുന്നതിന് കാരണമായി പറയപ്പെടുന്നത്.
ആരുടെയും പേരുമാറ്റാതെ തങ്ങളുടെ സഭയില്‍ ചേരാമെന്നും പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റികൊണ്ട് പെന്തക്കോസ്ത് വിശ്വാസികളായി തുടരുകയും ചെയ്യാം. ഇതിനുവേണ്ടി സ്ഥലം കൗണ്‍സിലര്‍ എസ്സി ജോസഫിന്റെ വക സഹായമാണ് കോര്പ്പറേഷന് ഔദ്യോഗികമായി അറിയാതെ കോര്പ്പറേഷന് കോളനിയായി മാറിയ ഇന്ദ്രജാലം നടന്നത്.
കോളനിയിലെ ഒരു വിഭാഗവും ബിജെപി കടവന്ത്ര ഏരിയകമ്മറ്റിയും പേരുമാറ്റലിനെതിരെ രംഗത്ത് വന്നിരുന്നു. കോര്‍പ്പറേഷന്റെ വാര്‍ഡ് സഭയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ എത്രയും വേഗം പഴയപേര് പുനസ്ഥാപിക്കാമെന്ന് ഉറപ്പ് നല്കി. എന്നാല്‍ ഇതുവരെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. മതപരിവര്ത്തനവാദികളെ സഹായിക്കുന്ന തരത്തില്‍ ഒരു കോളനിയുടെ പേര് തന്നെ മാറ്റിക്കളഞ്ഞ കൗണ്‍സിലറുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി ഏരിയ പ്രസിഡന്റ് രാമകൃഷ്ണന് കിഴുപ്പിള്ളി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: