കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ്ണ ജയന്തി രഥയാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. രാവിലെ 9ന് കോട്ടപ്പുറത്തെത്തുന്ന രഥയാത്ര ജില്ലാ സ്വാഗതസംഘം ഭാരവാഹികള്‍ സ്വീകരിക്കും. 9.30ന് പറവൂര്‍, 11.30ന് ആലുവ, 12.30ന് ഏലൂര്‍, വൈകിട്ട് 3ന് തൃപ്പൂണിത്തുറ, 6ന് മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ സ്വീകരണയോഗങ്ങള്‍ നടക്കും. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ 3ന് എത്തുന്ന രഥയാത്രയെ വിവിധ സാമുദായിക സംഘടനനേതാക്കള്‍, ക്ഷേത്ര ഭാരവാഹികള്‍, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ചടങ്ങില്‍ ജില്ലാസമിതി രൂപകല്പനചെയ്ത ശ്രീധരന് നമ്പൂതിരി രചിച്ച് പി.ഡി സൈഗാള്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘സുവര്‍ണ്ണഗീതങ്ങള്‍’ എന്ന സിഡി പ്രകാശനം പ്രകാശനം ചെയ്യും. സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, ജസ്റ്റിസ് എം. രാമചന്ദ്രന് , വൈസ് അഡ്മിറല്‍ കെ. എന്‍ സുശീല്‍, ജസ്റ്റിസ് പി. എസ് ഗോപിനാഥ്, എസ്. ജെ. ആര്. കുമാര്‍, എന്‍. ആര് .സുധാകരന്, ഇ. എസ് ബിജു. അഡ്വ:ടി. പി സിന്ധുമോള്‍, ഉണ്ണികൃഷ്ണന്, ആര്. വി. ജയകുമാര്‍, എസ്. സജി, എം. എല്‍. രമേശ്, ആര്. ബി. ബാബു എന്നിവര്‍ വിവിധ സ്വീകരണയോഗങ്ങളില്‍ സംസാരിക്കും.
മൂവാറ്റുപുഴ വെള്ളൂര്‍കുന്നം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സ്വീകരണയോഗത്തോടെ ജില്ലയിലെ പര്യടനം അവസാനിക്കും .തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ പര്യടനം ആരംഭിക്കും. സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2015 ഫെബ്രുവരി 8ന് എറണാകുളത്ത് ഹിന്ദുസമ്മേളനം നടക്കും. 17ന് കാസര്‍ഗോഡ് മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നുമാണ് രഥയാത്ര പര്യടനം തുടങ്ങിയത്. രഥയാത്ര ഡിസംബര്‍ ഒന്നിന് നെയ്യാറ്റിന്‍കരയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: