തിരുവനന്തപുരം: ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ റഗ്ബി ക്യാമ്പിലേക്ക് നാല് മലയാളികളെ തെരഞ്ഞെടുത്തു. ദേശീയഗെയിംസിനു മുന്നോടിയായി കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന റഗ്ബി ക്യാമ്പില്‍ പരിശീലനം നടത്തുന്ന എസ്.ബി. അനില്‍, എന്‍.വി. മനു, കെ.എസ്. കിരണ്‍, എസ്.ടി. മുഹമ്മദ് ഷാനുഖാന്‍ എന്നിവരാണ് ഇന്ത്യന്‍ ക്യാമ്പിലെ മലയാളി സാന്നിധ്യം.
ദേശീയ ഗെയിംസിനുള്ള കേരള ക്യാമ്പിന്റെ പരിശീലകന്‍ മഹേഷ്‌കുമാറിന്റെ കീഴില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പരിശീലനം നടത്തുന്നവരാണ് നാല് പേരും. റഗ്ബിയില്‍ ആദ്യമായി ദേശീയ ഗെയിംസിനിറങ്ങുന്ന കേരളത്തിനു ശുഭപ്രതീക്ഷനല്‍കുന്നതാണ് ഈ വാര്‍ത്തയെന്ന് പരിശീലകന്‍ പറയുന്നു.
തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ബിഎച്ച്എസ്എസിലെ പ്ലസ്ടു വി്ദ്യാര്‍ഥിയാണ് കിരണ്‍. കിള്ളിപ്പാലം സ്വദേശിയായ കിരണ്‍, കുമാറിന്റെയും ഷീബയുടെയും മകനാണ്. എസ്എംവി സ്‌കൂളിലെ പ്ലസ് വണ്‍് വിദ്യാര്‍ഥിയാണ് മൂഹമ്മദ് ഷാനു ഖാന്‍. മുക്കോല സ്വദേശിയായ മുഹമ്മദ് സിറാജുദ്ദീനിന്റെയും താഹിറയുടെയും മകനാണ്.
മണക്കാട് സ്വദേശിയായ എസ്.ബി. അനില്‍ തൈക്കാട് ഓപ്പണ്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സുരേഷ് ബാബുവും ബിന്ദുവുമാണ് മാതാപിതാക്കള്‍. കരകുളം സ്വദേശിയായ എന്‍.വി. മനു ചാക്ക ഐടിഐ വിദ്യാര്‍ഥിയാണ്. നേശമണിയും വിമലയുമാണ് മതാപിതാക്കള്‍. ദേശീയഗെയിംസ് ലക്ഷ്യമിട്ട് 58 താരങ്ങള്‍ വിഴിഞ്ഞത്ത് ആരംഭിച്ച ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
















