ശബരിമല :പതിനെട്ട് വര്‍ഷം മലചവിട്ടിയഅയ്യപ്പന്മാര് തെങ്ങിന്‍തൈ നടുന്ന പതിവ് ശബരിമല സന്നിധാനത്തെ പ്രത്യേകതയാണ്.
സന്നിധാനത്തിന് പടിഞ്ഞാറ് ഭാഗത്തായി ഭസ്മക്കുളത്തിന് സമീപമാണ് ഇതിനായുള്ള സ്ഥാനം. 18 വര്‍ഷം മലചവിട്ടിയ ഗുരുസ്വാമികള്‍ ആചാരത്തിന്റെ ഭാഗമായി അയ്യപ്പന് സമര്‍പ്പിക്കുന്ന തെങ്ങിന്‍തൈകള്‍ ഇവിടെ കാണാന്‍ സാധിക്കും. ഇതിനോടകം ധാരാളം പേര് തെങ്ങിന്‍തൈകള്‍ നട്ടുകഴിഞ്ഞു.
ഇത്തരത്തിലുള്ള ഗുരുസ്വാമിമാരുടെ പാദത്തില്തൊട്ട് അനുഗ്രഹം വാങ്ങുന്ന അയ്യപ്പന്മാരുമുണ്ട്. 36 വര്‍ഷം പൂര്‍ത്തിയാക്കിയ അയ്യപ്പന്മാര് ജീവിതത്തില്‍ രണ്ടാമതും തെങ്ങിന്‍തൈ സമര്‍പ്പിക്കുന്നു.
പരിസ്ഥിതി പരിപാലനത്തിലൂടെ അയ്യപ്പന്റെ പൂങ്കാവനം സംരക്ഷിക്കുന്നതിന് പ്രചോദനമെകുന്ന ഈ ആചാരം എന്നും വേറിട്ടുനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: