കോതമംഗലം: കഴിഞ്ഞ രണ്ടാഴ്ചയായി വാട്ടര്‍ അതോറി റ്റി കരാറുകാര്‍ എറണാകുളം, ഇ ടുക്കി ജില്ലകളില്‍ ബഹിഷ്കര ണ സമരം നടത്തുന്നതുമൂലം താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകള്‍പൊട്ടി ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കോതമംഗലം മുനിസിപ്പാലിറ്റി, വാരപ്പെട്ടി, കീരമ്പാറ, നെല്ലിക്കുഴി, കുട്ടമ്പുഴ, കോട്ടപ്പടി, പോത്താനിക്കാട്, പല്ലാരിമംഗലം, കവളങ്ങാട്, പിണ്ടിമന എന്നീ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലാണ് പൈപ്പുകള്‍പൊട്ടി കുടിവെള്ളം പാഴാകുന്നത്. തക്കസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതുമൂലം കുടിവെള്ളം പാഴാകുന്നതിലൂടെ കനത്ത നഷ്ടമാ ണ് വാട്ടര്‍ അതോറിറ്റിയ്ക്ക് പ്ര തിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ ചെയ്തവകയില്‍ ക രാറുകാര്ക്ക് രണ്ടരക്കോടി രൂപ യും 2012-2013ല്‍ അടിയന്തരമായി ചെയ്യിച്ച വരള്‍ച്ചാ ദുരിതാശ്വാസ ജോലികളുടെ രണ്ട് കോ ടിരൂപയും സര്‍ക്കാരില്‍നിന്ന് കിട്ടാനുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് കരാര്‍ ജോലിക്കാര്‍ ബഹിഷ്കരണ സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: