കോതമംഗലം: ഇടവേളയ് ക്കുശേഷം പോയാലിമല വീ ണ്ടും സംഘര്‍ഷഭൂമിയാകുന്നു. പോയാലിമലയിലെ വിവാദ പാറമടയുടെ പ്രവര്ത്തനംതടയാനെത്തിയ നാട്ടുകാരും തൊഴിലാളികളും തമ്മിലുണ്ടായ സം ഘര്‍ഷത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോതമംഗലം, മൂ വാറ്റപുഴ എന്നിവിടങ്ങളിലെ ആ ശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ജനങ്ങളുടെ പരാതികളെ തുടര്‍ന്ന് നിറുത്തിവച്ചിരുന്ന പാറമടയുടെ പ്രവര്‍ത്തനം കഴിഞ്ഞ രണ്ട് ദിവസംമുമ്പ് പുനരാരംഭിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. കളക്ടറുടെ ഉത്തരവ് ലംഘിച്ച് പാറമട തുറന്നതെന്ന ആ രോപണവുമായി നാട്ടുകാര്‍ പ്ര തിഷേധവുമായി രംഗത്തെത്തി.
ചൊവ്വാഴ്ച രാവിലെ പാറമടയുടെ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞെങ്കിലും പ്രശ്നങ്ങളൊ ന്നും ഉണ്ടായില്ല. ഇന്നലെ രാവി ലെ വീണ്ടും പാറപൊട്ടിയ്ക്കല്‍ ആരംഭിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം പാറമടയുടെ പ്രവര്‍ത്തനം തടയാനെത്തുകയായിരുന്നു. ഇതോ ടെ സംഘര്‍ഷം ഉടലെടുക്കുക യും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ നാട്ടുകാരായ രണ്ടുപേരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവട്ടൂര്‍ ഊരംകുഴി പാ ക്കോളില്‍ സിറാജ്, കോറ്റാക്കുടി അല്‍ത്താഫ് എന്നിവരെയാണ് കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാറമട ഉടമക ളും തൊഴിലാളികളും അടക്കമു ള്ള 6 പേരെ മൂവാറ്റുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പായിപ്ര ഇല്ലത്തുകുടി ജ മാല്, ഇലവുംചാലില്‍ സജിത്ത്, രമേശ്, പറമ്പില്‍ അഷറഫ് എ ന്നിവരെയാണ് മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോയാലിമലയില്‍ പ്രവര്‍ത്തനമാരംഭിച്ച പാറമടയ്ക്കെതിരെ അന്ന് മുതല്‍ തന്നെ നാട്ടുകാര്‍ പരാതിയുമായി രംഗത്ത് ഉണ്ടായിരുന്നു. ഇത് പലതവണ സംഘര്‍ഷത്തിലും വ ണ്ടി തടയലിലും അടിപിടിയി ലും കലാശിച്ചിരുന്നു.
ഒടുവില്‍ രണ്ട് മാസം മുമ്പാണ് സര്‍ക്കാര്‍ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. പായിപ്ര, നെല്ലിക്കുഴി പ ഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പോയാലിമലയിലെ പ ഞ്ചായത്ത് അതിര്ത്തികളിലാ ണ് പാറമട നിലകൊള്ളുന്നത്. നെല്ലിക്കുഴി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് നി ന്നും പാറപൊട്ടിക്കുന്നത് തങ്ങള്‍ ക്ക് പ്രശ്നം സൃഷ്ടിക്കുന്നുവെ ന്ന പരാതിയുമായാണ് ഊരംകു ഴി സ്വദേശികളായ നാട്ടുകാര്‍ രം ഗത്ത് വന്നത്. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിക്കുന്നത് മൂലം തങ്ങളുടെ വീടുകള്‍ക്ക് വിള്ളലുണ്ടാകുന്നുവെ ന്നും മുളവൂര്‍ തോട് മലിനമാകുന്നുവെന്നും റോഡുകള്‍ തകര്‍ന്നുവെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
ഇക്കാര്യം ചൊവ്വാഴ്ച പാറമടയുടമസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ബുധനാഴ്ച വീ ണ്ടും പാറപൊട്ടിച്ചതാണ് തടയാ ന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നേരത്തെ സ്റ്റോപ്പ് മെ മ്മോ നല്കിയ പാറമട പ്രവര് ത്തിക്കാന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് കഴിഞ്ഞ 45ദിവസമായി പാറമട പ്രവര് ത്തിച്ചുവരുന്നുണ്ടെന്നും ഉടമകള്‍ പറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തില്‍ വരുന്ന ഭാഗത്ത് നിന്നും പാറപൊട്ടിക്കുന്നില്ലെന്നും നേ രത്തെ പൊട്ടിച്ച് ഭാഗങ്ങള്‍ മാറ്റാ ന് ചൊവ്വാഴ്ച അനുവദിച്ച നാട്ടുകാര്‍ ഇന്നലെ മനപൂര്‍വ്വം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: