ശബരിമല: അയ്യനെ കാണാന്‍ വ്രതം നോറ്റെത്തുന്ന ഓരോ ഭക്തന്റെയും ദര്‍ശനം പൂര്‍ത്തിയാകുന്നത് വാവര് സ്വാമിയുടെ അനുഗ്രഹവുംകൂടി തേടുന്നതോടെ.
ഒരു വേള ശത്രുവായിരുന്ന വാവരെ അയ്യപ്പന് മിത്രമാക്കിയതായാണ് ഐതീഹ്യം. ശബരിമലയിലേക്ക് വന്നപ്പോള്‍ അയ്യപ്പന് വാവരെയും കൂടെ കൂട്ടി. അതിഥിയായെത്തിയ വാവര്‍ക്ക് അയ്യപ്പന് ശബരിമലയില്‍ ഇരിപ്പിടവും നല്കി.
തന്നെ കാണാന്‍ എത്തുന്നവര്‍ പ്രിയ തോഴനായ വാവരെയും കണ്ട് പടി ചവിട്ടണമെന്ന് അയ്യപ്പന് ആഗ്രഹമുണ്ടായിരുന്നുവത്രേ.
പത്തനംതിട്ട വായ്പൂര് വെട്ടിപിലാക്കലെ കുടുംബത്തിനാണ് വാവര് നടയിലെ കാര്മികത്വത്തിനു അവകാശം.
ഇരുമുടിക്കെട്ടില്‍ അയ്യപ്പനുള്ള വഴിപാടിനൊപ്പം വാവരുടെ ഇഷ്ടവിഭവങ്ങളും നിറച്ചാണ് ഭക്തര്‍ മല ചവിട്ടുന്നത്. കുരുമുളകും ഭസ്മവുമാണ് വാവര് നടയിലെ പ്രധാന വഴിപാടുകള്‍.
പൂജിച്ച ഏലസുകളും ഭക്തര്‍ക്ക് നല്കി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: