കോട്ടയം: എല്‍കെജി വിദ്യാര്‍ത്ഥിനിയെ കന്യാസ്ത്രീ ക്രൂരമായി മര്‍ദ്ദിച്ചു. അയര്‍ക്കുന്നം നരിവേലി സെന്റ് തോമസ് ഇംഗ്ളീഷ് മീഡിയം നേഴ്സറി സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനി മൂന്നരവയസുള്ള സനാമോള്ക്കാണ് മര്‍ദ്ദനമേറ്റത്. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിലാണ് പിഞ്ചുകുഞ്ഞിനോട് ഈ ക്രൂരത ചെയ്തതെന്നാണ് സൂചന. കൈകളിലും കാലുകളിലുമായി 27ലധികം അടികളുടെ പാടുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. അമയന്നൂര്‍ തെക്കുംഭാഗം കല്ലുംമാക്കല് പ്രസീദ്- ശ്രീകല ദമ്പതികളുടെ മകളാണ് വിദ്യാര്‍ത്ഥിനി. സി. ലിന്‍സയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ദേഹമാസകരം മര്‍ദ്ദനമേറ്റ പാടുമായി വീട്ടിലെത്തിയ കുട്ടിയെയും കൊണ്ട് രക്ഷിതാക്കള്‍ സ്കൂളിലെത്തിയപ്പോള്‍ ക്ഷമ പറഞ്ഞ് തലയൂരാനാണ് സ്കൂള്‍ അധികൃതര്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: