ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന് രുദ്രയ്യാ(67) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. അവള് അപ്പടിതാന് എന്ന ചലച്ചിത്രം സംവിധാനം ചെയ്തതിനെ തുടര്‍ന്നാണ് രുദ്രയ്യാ ശ്രദ്ധേയനായത്.
1978ല്‍ ആണ് അവള് അപ്പടിതാന് പുറത്തുവന്നത്. തമിഴ് സിനിമയുടെ നാഴികകല്ലെന്നാണ് അവള് അപ്പടിതാന് എന്ന ചിത്രം അറിയപ്പെടുന്നത്. കമന്‍ഹാസന്‍, രജനികാന്ത്, ശ്രീപ്രിയ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
1980ല്‍ അദ്ദേഹം ഗ്രാമത്തു അത്തിയായം എന്ന ചിത്രവും രുദ്രയ്യാ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: