ചെന്നൈ: കാവേരി നദിയില്‍ ഡാം നിര്‍മ്മിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം സുപ്രീംകോടതിയെ സമീപിച്ചു.
കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് കാവേരി നദിയില്‍ രണ്ട് ഡാമുകള്‍ നിര്‍മ്മിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് പനീര്‍ശെല്‍വം പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാവേരി നദിയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകരുതെന്ന് കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാടുമായി കൂടിയാലോചിക്കാതെ ഡാം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കരുതെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: