സിനിമയല്ല ജീവിതമെന്ന പക്ഷക്കാരിയാണ് ടെന്നീസ് താരം സാനിയ മിര്‍സ. കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ ഒരു വിമന്‍സ് കോളേജ് സംഘടിപ്പിച്ച പരിപാടിയിലാണ് സാനിയ മനസു തുറന്നത്.
കുട്ടികളില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായി സാനിയ പറഞ്ഞു, ഇപ്പോള്‍ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നില്ല, അഥവാ എപ്പോഴെങ്കിലും സിനിമയാക്കിയാല്‍ ദീപിക പദുക്കോണ്‍ എന്റെ കഥാപാത്രം അവതരിപ്പിക്കണമെന്നാണ് ആഗ്രഹം.
തന്റെ ജീവിതം തികച്ചും സ്വകാര്യത നിറഞ്ഞതാണ്. അത് സിനിമയാക്കി താനുമായി അടുത്ത ബന്ധമുള്ളതൊക്കെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇക്കാര്യം പറഞ്ഞ് അടുത്തിടെ ഒരു നിര്‍മ്മാതാവ് തന്നെ സമീപിച്ചിരുന്നു. എന്നാല്‍ നോ പറഞ്ഞ് മടക്കേണ്ടി വന്നെന്നും സാനിയ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച താരത്തിന്റെ 28-ാം പിറന്നാളായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഉള്‍പ്പെടെ വിശദമായ ആത്മകഥ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് സാനിയ ഇപ്പോള്‍.
അവസാന മിനുക്കുപണികള്‍ കഴിഞ്ഞാലുടന്‍ പുസ്തകം പുറത്തിറക്കുമെന്നും സാനിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: