അരിക്കുഴ : അരിക്കുഴ റോഡില്‍ സ്ഥിതിചെയ്യുന്ന കലുങ്ക് അപകട ഭീഷണിയില്‍. സ്വകാര്യ ക്രഷറില്‍ നിന്നും അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം മൂലം റോഡും തകര്‍ന്നിരുന്നു. ടോറസ് ലോറി കയറ്റരുത് എന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടും ഈ റോഡിലൂടെ ടോറസുകള്‍ പായുകയാണ്. കലുങ്കിന്റെ അടി ഭാഗത്ത് നിരവധി സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കമ്പികള്‍ തുരുമ്പെടുത്ത നിലയില്‍ ആണ്.
കാറുകള്‍ക്കും, ചെറു വാഹനങ്ങള്‍ക്കും വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ഈ കലുങ്കിനു മുകളിലൂടെ നിത്യവും 40 ടണ്‍ വരെ ഭാരം കയറ്റിയ വാഹനങ്ങള്‍ ആണ് കടന്നു പോകുന്നത്. ഇത് വഴി ഉള്ള ഭാര വാഹനങ്ങളുടെ സഞ്ചാരം അടിയന്തരമായി നിരോധിക്കണമെന്നും, കലുങ്ക് പുനര്‍ നിര്‍മിക്കാനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് യുവമോര്‍ച്ച അരിക്കുഴ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: