പെരുമ്പാവൂര്‍: തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവംതുടങ്ങി. തിരുവുത്സവം, ഏകാദശി, ദശാവതാര ദര്‍ശനം എന്നിവയാണ് പ്രധാന ആഘോഷങ്ങള്‍. 22 മുതല്‍ 27 വരെയാണ് തിരുവുത്സവം. 22ന് വൈകിട്ട് 6.30ന് കൊടിയേറ്റ്. തന്ത്രി തരണ നല്ലൂര്‍ രാമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 23-ന് വൈകിട്ട് 7-ന് നൃത്തസന്ധ്യ, 8-ന് വിളക്കിനെഴുന്നള്ളിപ്പ്, 26ന് വലിയ വിളക്ക്, രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, നാദസ്വരം, പഞ്ചാരിമേളം-കിടങ്ങൂര്‍ ധനഞ്ജയന്‍ ഭട്ടതിരി, 12.30-ന് മഹാപ്രസാദഊട്ട്, വൈകിട്ട് 7-ന് മേജര്‍ സെറ്റ് പഞ്ചവാദ്യം, തുടര്‍ന്ന് വലിയവിളക്ക് എഴുന്നള്ളിപ്പ്. 27-ന് രാവിലെ 7-ന് ആറാട്ടെഴുന്നള്ളിപ്പ്, പണ്ടിമേളം-ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കൊടിക്കീഴില്‍ പറ, കലശാഭിഷേകം, ആറാട്ട് സദ്യ. ഡിസംബര്‍ 2-ന് തോട്ടുവ ഏകാദശി രാവിലെ 8.30-ന് എഴുന്നള്ളിപ്പ്, ഡബിള്‍ നാദസ്വരം-മൂവാറ്റുപുഴ ജയചന്ദ്രന്‍ ആന്റ് പാര്‍ട്ടി, പഞ്ചാരിമേളം ചേന്ദമംഗലം ഉണ്ണികൃഷ്ണന്‍, വൈകിട്ട് 3-ന് കാഴ്ചശ്രീബലി, പകല്‍ പൂരം മേജര്‍സെറ്റ് പഞ്ചവാദ്യം ചോറ്റാനിക്കര വിജയന്‍ മാരാര്‍, രാത്രി 9മുതല്‍ ഏകാദശി വിളക്ക്. ഡിസംബര്‍ 16 മുതല്‍ ദേവീഭാഗവത ദ്വാദശയജ്ഞം, 17 മുതല്‍ 27 വരെ ദശാവതാര മഹോത്സവം, 17-ന് വൈകിട്ട് 7-ന് സംഗീത സന്ധ്യ, 18ന് വൈകിട്ട് 7-ന് കഥകളി, 19ന് വൈകിട്ട് 7-ന് സംഗീതക്കച്ചേരി, 20ന് വൈകിട്ട് 7-ന് സംഗീത കച്ചേരി, 21ന് നൃത്തസന്ധ്യ, 24-ന് ബാലെ, 25-ന് കൃഷ്ണനാട്ടം, 26-ന് നൃത്ത സന്ധ്യ , 27-ന് വിശ്വരൂപ ദര്‍ശനം.
കോതമംഗലം: കൂവള്ളൂര്‍ ശിവക്ഷേത്രത്തിലെ ഈ വര്‍ഷ ത്തെ മണ്ഡലപൂജാ മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും ദീപാരാധനയും നടക്കും. ഡിസംബര്‍5ന് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, 23-ന് വിളക്ക് പൂജ, 25-ന് അഖണ്ഡനാമജപം, 27-ന് മണ്ഡല മഹോത്സവ സമാപനത്തില്‍ താലപ്പൊലി ഘോഷയാത്ര എന്നിവയുണ്ടാകും.
മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം ശ്രീമഹാദേവ ക്ഷേത്രത്തില്‍ മണ്ഡലമഹോത്സവത്തിന് തുടക്കമായി. ദിവസവും വിശേഷാല്‍ പൂജകളും വിവിധ പരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: