തൃശൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന അന്തര്‍ദേശീയ ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിധിസമാഹരണത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരന് നിര്‍വഹിച്ചു. ബിജെപി ശക്തന് നഗര്‍ വ്യാപാരി സെല്‍ നല്കിയ ഒരു ലക്ഷം രൂപ കെ.എം.ശിവദാസ് കൈമാറി. വെള്ളാട്ട് രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രാന്ത ഗോസേവാ പ്രമുഖ് കെ.കൃഷ്ണകുട്ടി, ആ.വിനോദ്,ഏ.സി.കൃഷ്ണന്, പി.വി.സുബ്രമണ്യന്‍,കെ.എസ്.ഷണ്മുഖന്,എം.മോഹനന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: