കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ദുരീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്നും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 40 ലക്ഷത്തോളം ജനങ്ങളെ ബാധിക്കും. കേരളത്തിന് ഇടപെടാനാവില്ലെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്, യോഗം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: