സോച്ചി: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തോല്‍വി. 12 റൗണ്ടുകളുള്ള ചാമ്പ്യന്‍ഷിപ്പിലെ ആറാം റൗണ്ടിലാണ് ആനന്ദ് തോല്‍വി ഏറ്റുവാങ്ങിയത്. 38 നീക്കങ്ങള്‍ക്കൊടുവിലാണ് നിലവിലെ ലോകചാമ്പ്യനുമായ നോര്‍വേയുടെ മാഗ്നസ് കാള്‍സണ്‍ മുന്‍ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ കീഴടക്കിയത്.
ഇതോടെ കാള്‍സണ്‍ 3-2ന് മുന്നിലെത്തി. ഇന്ന് വിശ്രമദിവസമാണ്. ചാമ്പ്യന്‍ഷിപ്പിലെ ഏഴാം ഗെയിം നാളെ നടക്കും. ഈ ഗെയിമില്‍ വെള്ളക്കരുക്കളുടെ ആനുകൂല്യവും കാള്‍സണ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: