കൊച്ചി: എറണാകുളം ബോട്ട് ജെട്ടിക്ക് ‘സ്വാമി വിവേകാനന്ദ ബോട്ടു ജെട്ടി എറണാകുളം’ എന്നാക്കാനുള്ള തീരുമാനം സ്വാമി വിവേകാനന്ദനോടുള്ള അവഗണനയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഭാരത് വികാസ് പരിഷത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം കൊച്ചിന് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് പേര് മാറ്റുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുത്തത്. ചിലരുടെ നിഷേധാത്മക നിലപാടാണ് കൗണ്‍സിലിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനം നടപ്പാക്കാത്തതിന് പിന്നില്‍.
സ്വാമിജിയോടുള്ള അനാദരവ് നടത്തുന്നവരെ കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരത് വികാസ് പരിഷത്ത് ദേശീയ സെക്രട്ടറി കെ.പി.പി. രവികുമാര്‍ ആവശ്യപ്പെട്ടു. സ്വാമി വിവേകാനന്ദന് 1893 ഡിസംബര്‍ 3ന് കൊടുങ്ങല്ലൂരില്‍ നിന്ന് എറണാകുളം ബോട്ടു ജെട്ടിയില്‍ വഞ്ചിയില്‍ വന്നിറങ്ങിയ സ്ഥലത്താണ് അതിന്റെ സ്മാരകമായി ഭാരത് വികാസ് പരിഷത്ത് പ്രതിമ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: