കൊച്ചി: ബ്രഹ്മപുരം വെയ്സ്റ്റ് ടു എനര്‍ജി പദ്ധതിയുടെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. വിശദമായ പഠനത്തിന് ശേഷമേ ആരംഭിക്കാവൂ എന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.സി. സഞ്ജിത് അഡ്വ. മുഹമ്മദ് അന്‍സാര്‍ മുഖേന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം.
ഹര്‍ജിക്കാരോട് ആരോപണങ്ങളെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: