കൊച്ചി: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ നൂറാമതു ജന്മ വാര്‍ഷികം കൊച്ചി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ നാളെ വിപുലമായി ആഘോഷിക്കുന്നു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം രാവിലെ 10.30ന് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിക്കും. സുപ്രീം കോടതി ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ അഡ്വ. പി. സുജിത്, അഡ്വ. പി. രാംകുമാര്‍ ആമുഖപ്രഭാഷണം നടത്തും. വൈകുന്നേരം 4.30ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് മുഖ്യാതിഥി.
പൊതുസമ്മേളനത്തിനു മുമ്പായി പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ അമ്പത് പേര് അണിനിരക്കുന്ന മേളവും, സംഗീത സംവിധായകന് ബാലഭാസ്കറും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതവിസ്മയവും. പൊതുസമ്മേളനത്തിന് ശേഷം ബാലഭാസ്ക്കറുടെ നേതൃത്വത്തില്‍ വാദ്യ കലാകാരന്മാര് അണിനിരക്കുന്ന മ്യൂസിക് ഫ്യൂഷന്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: