നാദാപുരം ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ ഉപരോധം
കോഴിക്കോട്: എല്‍.കെ.ജി വിദ്യാര്ത്ഥിയെപീഡിപ്പിച്ച കേസില്‍ നിരപരാധിയെ പ്രതിയാക്കാനുള്ള ഉന്നതതല നീക്കം നാട്ടുകാരുടെ പ്രതിഷേധത്തില്‍ പൊളിഞ്ഞു. നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാലരവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഡമ്മി പ്രതിയെ ഹാജരാക്കി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നത്. സ്കൂള്‍ ബസിലെ ക്ലീനര്‍ മുനീറിനെ പ്രതിയാക്കാനാണ് ബന്ധപ്പെട്ടവര്‍ ഗൂഢാലേചന നടത്തിയത്.വ്യാഴാഴ്ച രാത്രിയാണ് മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കട്ടി തിരിച്ചറിഞ്ഞ പീഡിപ്പിച്ച മൂന്നു പ്രതികളെ രക്ഷിക്കാനാണ് ക്ലീനറെ പ്രതിയാക്കാന്‍ ശ്രമം നടന്നത്. ഇന്നലെ കാലത്തു മുതല്‍ ചാനല്‍ ഓഫീസുകളിലേക്ക് യഥാര്‍ത്ഥ പ്രതി പിടിയിലായെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
വാര്‍ത്ത പുറത്തറിഞ്ഞ ഉടനെ നാട്ടുകാര്‍ സംഘടിതരായി നാദാപുരം ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും മറ്റുനേതാക്കളും മുനീറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സത്യഗ്രഹം ആരംഭിച്ചു. ഡിവൈഎഫ്ഐ, സിപിഐ, മുസ്ലീംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനമായി സ്റ്റേഷന് മുന്നിലെത്തി. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്റെ അഭ്യര്‍ത്ഥന മാനിച്ച് രാഷ്ട്രീയ നേതാക്കള്‍ സംയുക്ത സമരമാക്കാന്‍ തീരുമാനിച്ചു.
ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും മുനീറിനെ വിടാന്‍ പോലീസ് തയ്യാറില്ലെന്നറിയിച്ചതോടെ ഉപരോധം ശക്തമാക്കുകയായിരുന്നു. മൂന്നുമണിയോടെ നാദാപുരം തലശ്ശേരി- സംസ്ഥാനപാതയും ജനക്കൂട്ടം ഉപരോധിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുനീറിനെ വിട്ടയക്കണമെന്ന ആവശ്യത്തിന് മുന്നില്‍ പോലീസ് വഴങ്ങുകയായിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നുമുള്ള ഉറപ്പിനെത്തുടര്‍ന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. സംസ്ഥാന മന്ത്രിസഭയിലെ ഉന്നതന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ പ്രതിയാക്കി കേസ് അട്ടമറിക്കാന്‍ ശ്രമം നടന്നതെന്ന് കെ.സുരേന്ദ്രന് ആരോപിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഉന്നതരുടെ മക്കളായത്കൊണ്ട് ബലിയാടുകളെ സൃഷ്ടിച്ച് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: