കോട്ടയം: മണ്ഡലകാലത്ത് കോട്ടയത്തുനിന്ന് പമ്പയിലേക്ക് 80 ഓളം കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കോട്ടയം കളക്ട്രേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എരുമേലി-പത്തനംതിട്ട വഴിയാണ് ഈ സര്‍വീസുകള്‍ നടത്തുക. ഇതിനകം 25 ബസുകള്‍ അലോട്ട് ചെയ്തുകഴിഞ്ഞു. അയ്യപ്പന്മാര്ക്ക് കെ.എസ്.ആര്.ടി.സി സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും വിരി വയ്ക്കാനുള്ള പ്രതേ്യകസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുറക്കുകയും കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യും- മന്ത്രി പറഞ്ഞു.
തിരുനക്കരയില്‍ അയ്യപ്പഭക്തര്‍ക്കുവേണ്ടി 10,000 ലിറ്റര്‍ കുടിവെള്ളം സംഭരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി ഉദേ്യാഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. ഇതിനായി ദിവസം രണ്ടു തവണ പമ്പിംഗ് നടത്തണം. പരിസരത്ത് വറ്റാത്ത കിണറുകളുണ്ടെങ്കില്‍ അവയില്‍നിന്ന് വെള്ളം എടുക്കുന്നതിന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. അമ്പലക്കുളം വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, എ.ഡി.എം ടി.വി. സുഭാഷ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍, ആര്.ഡി.ഒ കെ.എസ്. സാവിത്രി, അയ്യപ്പസേവാസംഘം സെക്രട്ടറി മോഹന്‍ കെ. നായര്‍, ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: