കോട്ടയം: 1957 മുതല്‍ കേരളത്തില്‍ ഭരണത്തിന് നേതൃത്വം നല്കിയ ഇടത് വലത് മുന്നണി സര്‍ക്കാരുകള്‍ പട്ടികജാതി സമൂഹത്തിനായി ആസൂത്രണം ചെയ്ത പദ്ധതികളെയും ചിലവഴിച്ച തുകയെ സംബന്ധിച്ചും ധവളപത്രം ഇറക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തില്‍ ഒരാള്‍ മരിച്ചാല്‍ അടുക്കള പൊളിച്ച് സംസ്ക്കരിക്കേണ്ട ഗതികേടാണ് പലസ്ഥലത്തുമിന്നുള്ളത്. പട്ടികജാതിക്കാര്‍ക്കുള്ള ഭവനനിര്‍മ്മാണ സഹായം 5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോര്‍ച്ച് ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കണ്‍വന്‍ഷനില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിജയരാഘവന്, സതീഷ് കാഞ്ഞിരം, മുരളി മീനടം, രമണിവിജയന്, ജോമോന് പനച്ചിക്കാട്, ബി. കുട്ടപ്പന്, ദിലീപ് മാരാംകുന്നേല്‍, ജയദേവ്, മനു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: