മുണ്ടക്കയം: വിദ്യാഭ്യാസ വായ്പ എടുത്ത് കടക്കെണിയിലായ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ചുകൊണ്ട് ബിജെപി മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി മുണ്ടക്കയം എസ്ബിടിക്ക് മുന്പില് നടത്തിയ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. ബാങ്കില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥി മരിച്ചിട്ടും വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ക്കെതിരെ ജപ്തി നടപടി സ്വീകരിക്കുന്ന ബാങ്ക് നടപടി കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പഠനകാലയളവ് കഴിഞ്ഞ് ഒരു വര്‍ഷം ഗ്രേസ് പരീക്ഷയും കഴിഞ്ഞ്മാത്രം തുക തിരിച്ചടച്ചാല്‍ മതിയെന്ന വ്യവസ്ഥ ബാങ്കുകള്‍ പലപ്പോഴും പാലിക്കാതെയാണ് വിദ്യാര്‍ത്ഥികളെ ദുരന്തത്തിലേക്ക് തള്ളിവിടുന്ന നടപടികളുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുവരുന്നതെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എസ്ബിടി ബാങ്കിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിജെപി സംസ്ഥാന കൗണ്‍സിലംഗം പി.പി. നിര്‍മ്മലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍, ജനറല്‍ സെക്രട്ടറി കെ.ബി. മധു, സക്കറിയ വാഴൂര്‍, സജി തുടങ്ങിയവര്‍ പ്രസംഗിച്ചു. കോസ്വേ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് ഒ.സി. യേശുദാസ്, കെ.കെ. ശേഖരന്, എം.എ. സുജിത്ത്, മനോജ്, അനില്‍, സുജ, രജനി മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: