ഈരാറ്റുപേട്ട: ഈരാറ്റുപേട്ട – ശബരിമല തീര്‍ത്ഥാടനം തുടങ്ങവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ യാത്രക്കാര്‍ക്ക് അപകടഭീഷിണി ഉയര്‍ത്തി സംസ്ഥാന പാതയോരം. അങ്കമാലി ശബരിമല സംസ്ഥാന പാതയില്‍ ഈരാറ്റുപേട്ട ഇലക്കയം ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണിട്ട് മാസങ്ങല്‍ പിന്നിട്ടിട്ടും പുനരുദ്ധരിക്കാന്‍ നടപടിയായിട്ടില്ല. ആറ്റുതിരത്തു കൂടിയുള്ള റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന ഭാഗത്ത് വീപ്പകള്‍ വച്ചാണ് നിലവില്‍ വാഹനങ്ങല്‍ തിരിച്ചുവിടുന്നത്. വടക്കന്‍ ജില്ലകളില്‍നിന്നും ശബരിമലയാത്രക്ക് ദൂരക്കുറവുള്ളതിനാല് തീര്‍ത്ഥാടനകാലമായാല്‍ നിത്യേന നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന ഈ റോഡില്‍ നാളിതുവരെ വ്യക്തമായ ദിശാബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഈരാറ്റുപേട്ട മുട്ടം കവലയിലും സെന്‍ട്രല്‍ ജംഗ്ഷനിലും ചേന്നാടു കവലയിലും തീര്‍ത്ഥാടകര്‍ക്ക് വഴിതെറ്റുത് നിത്യസംഭവമാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന അവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: