കുമരകം: റേഷന്‍ കടകള്‍ പൂട്ടിയതോടെ കുമരകത്തെ പാവപ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ വലയുന്നു. കായല്‍ തൊഴിലാളികള്‍ ഏറെയുള്ള കുമരകത്ത് റേഷന്‍ കടകള്‍വഴിയുള്ള അരി വിതരണം അവര്‍ക്ക് ആശ്വാസമായിരുന്നു. റേഷന്‍ കടയുടമകള്‍ സ്റ്റോക് ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതാണ് കാര്‍ഡുടമകള്‍ക്ക് വിനയായത്. പൊള്ളുന്ന വിലയ്‌ക്ക് കടകളില്‍ നിന്നും അരിയും മറ്റും വാങ്ങാന്‍ ഇവരുടെ ബജറ്റ് തികയുന്നുമില്ല. ക്വിന്റലിന് 60 രൂപയില്‍ നിന്നും 200 രൂപയായി വര്‍ദ്ധിപ്പിക്കാമെന്ന മന്ത്രി അനൂപ് ജേക്കബ് സമ്മതിച്ചതിനെത്തുര്‍ന്ന് റേഷന്‍ വ്യാപാരികള്‍ സമരം അവസാനിപ്പിച്ചിരുന്നു. അതു പാലിക്കാത്തതിനെത്തുടര്‍ന്നാണ് വ്യാപാരികള്‍ വീണ്ടും സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ 17ന് അനിശ്ചിതകാല പണിമുടക്കിലേക് റേഷന്‍ വ്യാപാരികള്‍ നീങ്ങും. ഇതോടെ റേഷന്‍ കാര്‍ഡുകലെ ആശ്രയിച്ച് കുറഞ്ഞ നിരക്കില്‍ കിട്ടുന്ന അരികൊണ്ട് ഉപജീവനം നയിക്കുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും പട്ടിണിയിലേക്കു നീങ്ങും.
















