തൊടുപുഴ : മണക്കാട്
തടിപിടിക്കാനെത്തിയ ആനയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വനംവകുപ്പ് നിലപാട് പ്രതികള്‍ക്ക് അനുകൂലമാകുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം വിഷ്ണു എന്ന ആനയെ മര്‍ദ്ദിച്ച സംഭവം വെളിവായത്. പാപ്പാന്മാരെ കസ്റ്റഡിയിലെടുത്തെങ്കിലും വനംവകുപ്പ് കേസന്വേഷണം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു.
ആനയാണ് പ്രശ്നമുണ്ടാക്കിയത് എന്ന റിപ്പോര്‍ട്ടാണ് വനംവകുപ്പ് തയ്യാറാക്കിയത്. കൃത്യമായ പരിചരണം ലഭിക്കുമെന്ന് ഉറപ്പില്ലാതെ കണ്ണിനും മസ്തകത്തിനും സാരമായ പരിക്കേറ്റ ആനയെ കൊല്ലത്തിന് തിരിച്ചയയ്ക്കുകയും ചെയ്തു. വനംവകുപ്പിന്റെ മൃഗവിരുദ്ധ സമീപനത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: