കൊട്ടാരക്കര: വീരബലിദാനി വീര്‍ചക്ര സജീവ്.ജി.പിള്ളയുടെ സ്മരണകള്‍ക്ക് ജീവന് പകരാന്‍ ആവണീശ്വരം ഗ്രാമം ദത്തെടുക്കാന്‍ പൂര്‍വസൈനിക സേവാപരിഷത്ത് ജില്ലാകമ്മിറ്റി തീരുമാനിച്ചു.
ധീരജവാന്മാരുടെ സ്മരണകളില്‍ അവരുടെ ഗ്രാമങ്ങള്‍ക്ക് പുനര്‍ജനിയേകുന്ന പദ്ധതിയായ വീരസൈനികഗ്രാമ ഗൗരവയോജനയിലൂടെയാണ് ആവണീശ്വരം ഗ്രാമം ഏറ്റെടുക്കുന്നത്. ഇതില്‍പ്രകാരം കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ വീരബലിദാനി ക്യാപ്റ്റന്‍ വിക്രമിന്റെ ഗ്രാമമായ പന്തീരങ്കാവും പത്തനാപുരത്തെ ആവണീശ്വരവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാപ്രസിഡന്റ് മധു വട്ടവിള പറഞ്ഞു.
രാഷ്ട്രഹിതം, സമാജഹിതം, സൈനികഹിതം എന്ന ആപ്തവാക്യത്തില്‍ ഊന്നിയാണ് സംഘടന സമൂഹസേവനത്തിന് മുന്നിട്ടിറങ്ങുന്നത്. ജില്ലാപ്രസിഡന്റ് മധു വട്ടവിള അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി മൗട്ടത്ത് മോഹനന് യോഗം ഉദ്ഘാടനം ചെയ്തു. ടി.പി.രാധാകൃഷ്ണപിള്ള, വാസുദേവന്‍പിള്ള, അശോക് കുമാര്‍, ശിവശങ്കരകുറുപ്പ്, സുധാകരന്‍പിള്ള, ശശിധരന്‍പിള്ള, മുതുപിലാക്കാട് രാജേന്ദ്രന്‍പിള്ള, പ്രകാശ് കുണ്ടറ, ബാലചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: