Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓര്‍മകളുടെ തിരകള്‍ മുറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 05:15 pm IST
inVaradyam

സാഹസിക നീന്തലില്‍ കേരളത്തിന്റെ സംഭാവന എസ്.പി മുരളീധരന്റെ ആത്മകഥ എന്തുകൊണ്ടും വേറിട്ട വായനാനുഭവമാണ്. ലോകം ശ്രദ്ധിച്ച നീന്തല്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം വായനക്കാരെ നീന്തല്‍ നേരിട്ടു കാണുന്നവരാക്കി മാറ്റുന്നു.

ജീവിത മുന്നേറ്റത്തിനിടയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും നീന്തല്‍ നേട്ടത്തിനായി നല്‍കേണ്ടിവന്ന സമര്‍പ്പണവും എല്ലാം ‘ ഒരു സാഹസിക നീന്തല്‍ താരത്തിന്റെ ജീവിതം’ എന്ന പുസ്തകത്തിലുണ്ട്.

കൗമാരകാലത്ത് നാട്ടിന്‍പുറത്തെ തോടുകളും പുഴകളും കൂട്ടുകാരോടൊപ്പം നീന്തിതുടിച്ച അനുഭവത്തോടൊപ്പം കഠിനപ്രയത്‌നവും കൂട്ടിചേര്‍ത്ത് ആര്‍ത്തലച്ചുവരുന്ന കൂറ്റന്‍ തിരമാലകളും അപകടകരമായ ചുഴികളും കടല്‍ജീവികളും യഥേഷ്ടമുള്ള കടലിടുക്കുകളില്‍ ഏകനായി വിശ്രമമില്ലാതെ നീന്തിത്തുടിക്കുന്ന അന്താരാഷ്‌ട്ര താരമായതെങ്ങനെ എന്ന സത്യസന്ധമായ വിവരണമാണ് മുരളി പുസ്തകത്തിലൂടെ നല്‍കുന്നത്.

പുസ്തകം അവതരിപ്പിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ‘മുരളീധരന്‍ തന്റെ സാഹസിക നീന്തലിന്റെ ലോകത്തേയ്‌ക്ക് വന്ന വഴിയും ആ യാത്രയില്‍ വിജയത്തിലും പരാജയത്തിലും കൈപിടിച്ച് സഹായിച്ചവരേയും ഒരേപോലെ ലളിതമായ ശൈലിയില്‍ ഓര്‍ത്തെടുത്ത് പരാജയപ്പെടുത്തുന്നുണ്ട്. ഓരോ അനുഭവങ്ങളും ഒരു തികഞ്ഞ കഥാകാരനെപ്പോലെ വിവരിക്കുമ്പോള്‍ വെള്ളത്തില്‍ നീന്തുന്നതുപോലെ വായനക്കാരും വായനയില്‍ നീന്തിത്തുടിക്കും എന്ന കാര്യത്തില്‍ സംശയമില്ല”

തന്റെ ജീവിതത്തിലെ ഓരോരോ സന്ദര്‍ഭത്തിലും ഓരോരോ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് മുരളീധരന്‍ പറയുന്ന്. ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിനിടയില്‍ അനുഭവിച്ച കഷ്ടപ്പാടുകളും യാതനകളും അവഗണനകളും നേട്ടങ്ങളും കോട്ടങ്ങളും തെറ്റുകളും മണ്ടത്തരങ്ങളും എല്ലാം മായം ചേര്‍ക്കാതെ വിവരിച്ചിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത.

പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയായതും കന്യാകുമാരിയിലെ വിവേകാനന്ദപാറയിലേക്കും പാറയ്‌ക്കു ചുറ്റും ശക്തമായ ചുഴലിയേയും തിരമാലകളെയും അതിജീവിച്ച് അതിസാഹസികമായി നീന്തിക്കയറിയതുമൊക്കെ തനി നാടന്‍ ഭാഷയില്‍ വായനാസുഖം നല്‍കി വിവരിക്കുമ്പോള്‍ നീന്തല്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തുപോകും. ബോംബെ കടലിടുക്കും ഇംഗ്ലീഷ് ചാനലുമൊക്കെ നീന്തിയതിന്റെ വിവരം മുരളി നല്‍കുമ്പോള്‍ വായനക്കാര്‍ക്ക് അഭിമാനബോധവും ഉണ്ടാകുന്നു.

നീന്തലിലെ നേട്ടങ്ങള്‍ എന്നതിനൊപ്പം ജീവിതത്തില്‍ നീന്തേണ്ടിവന്ന ദുരിതക്കയങ്ങളെക്കുറിച്ചും മുരളി തുറന്നെഴുതുന്നു. ക്ഷേത്രത്തിലെ ശാന്തിക്കാരനായും വെളിച്ചപ്പാടായും കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായും ഹോട്ടല്‍ വെയിറ്ററായും നീന്തല്‍ക്കുളം ക്ലീനറായും ഒക്കെ വേഷങ്ങള്‍ കെട്ടിയാടുമ്പോഴും ദുര്‍ഘടമായ കടലിടുക്കുകളായിരുന്നു മുരളിയുടെ മനസ്സില്‍. ജീവിതത്തിന്റെ ഏതു മേഖലയിലുള്ളവര്‍ക്കും അവരുടെ സ്വപ്‌ന സാക്ഷാത്കാരത്തിലേയ്‌ക്കുള്ള അഗ്നിപാതയില്‍ കാലിടറുമ്പോള്‍ ആത്മവിശ്വാസത്തിന്റെ ഒരു തിരിവെളിച്ചമായി തന്റെ പുസ്തകം ഉപകരിക്കണമെന്ന മുരളീധരന്റെ ഉറച്ച വിശ്വാസം സത്യമാകുമെന്ന് പുസ്തകം വായിച്ചു തീരുമ്പോള്‍ വ്യക്തമാകും.

ഒരു സാഹസിക നീന്തല്‍ താരത്തിന്റെ ജീവിതം

എസ്. പി. മുരളീധരന്‍

പ്രസാധകര്‍: ഡി.സി. ബുക്‌സ്

വില: 210 രൂപ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Health

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.