Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശരണംവിളികള്‍ ഉയരാന്‍ ദിവസങ്ങള്‍ മാത്രം മുന്നൊരുക്കങ്ങളാകാതെ കുളത്തുപ്പുഴ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 09:11 pm IST
inKollam

അഞ്ചല്‍: ശരണം വിളികളുമായി ഇതരസംസ്ഥാന അയ്യപ്പഭക്തന്മാര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ബാലശാസ്താവിനെ കാണാന്‍ കുളത്തുപ്പുഴയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ കാനനക്ഷേത്രത്തില്‍പ്പെടുന്ന കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് ശബരിമലയോളം തന്നെ പഴക്കവും പ്രാധാന്യവുമുണ്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡോ ഭരണകൂടങ്ങളോ ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ല എന്നതാണ് വസ്തുത.

കുടിക്കാന്‍ ശുദ്ധജലമില്ലാതെ പ്രാഥമികാവശ്യങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമില്ലാതെ വലയുകയാണിവിടെ ഭക്തര്‍. കേരളത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കുന്ന കാനനക്ഷേത്രങ്ങളാണ് ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തുപ്പുഴ, ശബരിമല, എരുമേലി ക്ഷേത്രങ്ങള്‍. വിവിധങ്ങളായ ഭാവങ്ങളില്‍ കാനനരക്ഷയും ഭക്തരക്ഷയും നടത്തുന്ന മലയാളത്തിന്റെ കുലദൈവമായ അയ്യപ്പനെ കാണുന്നതിനായി കോടിക്കണക്കിന് ഭക്തരാണ് ഇവിടങ്ങളില്‍ എത്തിച്ചേരുന്നത്.

എന്നാല്‍ ശബരിമല മണ്ഡലകാലത്തെ ചൂഷണത്തിനായി കാണുന്ന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ മഹാക്ഷേത്രത്തെ അവഗണിക്കുകയാണ്. ക്ഷേത്രവികസനത്തിനായി പ്രവര്‍ത്തിക്കാന്‍ നല്ല ഒരു ഉപദേശകസമിതിപോലും കുളത്തുപ്പുഴ ധര്‍മ്മശാസ്താക്ഷേത്രത്തിനില്ല. കാലങ്ങളായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ ക്ഷേത്രത്തില്‍ നടക്കുന്നില്ല. മുമ്പ് വെള്ളപൊക്കത്തില്‍ ചരിഞ്ഞുപോയ ക്ഷേത്രം തകര്‍ച്ചയുടെ വക്കിലാണ്. വളരെ അപൂര്‍വമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രത്തിലെ ആചാരസംരക്ഷണത്തിനും ദേവസ്വം ബോര്‍ഡിന് താല്‍പര്യമില്ല. മണ്ഡലകാലമായാല്‍ വിവിധങ്ങളായ ലേലത്തിന് കാണിക്കുന്ന താല്‍പര്യം ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ കാണിക്കുന്നില്ലെന്നുള്ളത് കാലങ്ങളായ പരാതിയാണ്.

മുമ്പ് ക്ഷേത്രപുനരുദ്ധാരണത്തിനും ഗോപുരനിര്‍മ്മാണത്തിനുമായി പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് തമിഴ്‌നാട്ടില്‍ നിന്നുമുള്ള അയ്യപ്പഭക്തര്‍ സംഭാവനയായി നിര്‍മ്മിച്ച് നല്‍കാമെന്നേറ്റിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പിടിപ്പുകേടും ഉപദേശകസമിതി കാര്യക്ഷമമല്ലാത്തതും മൂലം ഇത് നടന്നില്ല.

രാത്രികാലങ്ങളില്‍ ആയിരകണക്കിന് അയ്യപ്പഭക്തരാണ് ഇവിടെ തമ്പടിക്കുന്നത്. കിഴക്കുവശത്തുള്ള ചെറിയ നടപ്പന്തലാണ് ഇവര്‍ക്ക് ഏക ആശ്രയം. അയ്യപ്പന്മാര്‍ക്ക് വിരിവയ്‌ക്കുന്നതിന് ആവശ്യമായ ധര്‍മ്മശാലകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിനുനേരെ ബോര്‍ഡ് കണ്ണടച്ചു നില്‍ക്കുകയാണ്. ബലക്ഷയം വന്ന മതിലുകള്‍ പുനര്‍നിര്‍മ്മിക്കണമെന്നും ക്ഷേത്രത്തിന് അഭംഗിയായി നിര്‍മ്മിച്ച പാര്‍ക്കിംഗ് ഫീസ് പിരിവുകേന്ദ്രം മാറ്റിസ്ഥാപിക്കുകയും വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

തകര്‍ച്ചയുടെ വക്കിലായ പാലവും ഉയര്‍ന്ന പാര്‍ക്കിംഗ് ഫീസും വലിയ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് ഗതാഗതകുരുക്ക് വര്‍ധിപ്പിക്കും. ഇവിടെയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യം വേണ്ടുന്ന ശുദ്ധജലവിതരണത്തില്‍ വലിയ അപാകതയാണ് സംഭവിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ചിട്ടുള്ള ടാപ്പുകള്‍ തകര്‍ന്ന് ഉപയോഗശൂന്യമായ നിലയിലാണ്. സ്വന്തമായി പാകം ചെയ്യുന്ന ഭക്തസംഘങ്ങള്‍ക്ക് ശുദ്ധജലത്തിന് വേണ്ടുന്ന സംവിധാനമില്ല. ബാലശാസ്താവിന്റെ തിരുമക്കളായി കരുതി ആരാധിക്കുകയും മീനൂട്ട് നടത്തുകയും ചെയ്യുന്ന മത്സ്യങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇവയെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ക്ഷേത്രത്തിന് മുന്നിലുള്ള കുളത്തുപ്പുഴയാര്‍ മാത്രമാണ് ഭക്തജനങ്ങള്‍ക്ക് കുളിക്കുന്നതിനുള്ള മാര്‍ഗം. എന്നാല്‍ ആറിന്റെ വശങ്ങള്‍ ഇടിഞ്ഞും അഗാധഗര്‍ത്തം ഉണ്ടായും ഭക്തജനങ്ങള്‍ക്ക് ഭീഷണിയായി മാറി. ക്ഷേത്രത്തിന് മുന്നിലുള്ള കടവുകള്‍ ഭക്തജനങ്ങള്‍ക്കുകൂടിഉപയോഗിക്കത്തക്കവിധം സ്‌നാനഘട്ടങ്ങള്‍ നിര്‍മ്മിക്കണമെന്നുള്ള ആവശ്യത്തിന് പഴക്കമേറെയാണ്.

തിരുമക്കള്‍ക്ക് വരള്‍ച്ച കാലത്ത് ഭീഷണി നേരിടുന്നതായും ചത്തുപൊങ്ങുന്നതായും മനസിലാക്കി ഇവിടെ ആറിനു കുറുകെ ബണ്ട് നിര്‍മ്മിച്ച് നീരൊഴുക്ക് തടഞ്ഞ് ജലനിരപ്പ് സംരക്ഷിക്കണമെന്നുള്ള നിര്‍ദ്ദേശവും ഉപേക്ഷിച്ചുകഴിഞ്ഞു. വീണ്ടുമൊരു മണ്ഡലകാലം കൂടി എത്തുമ്പോള്‍ കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന ഭക്തലക്ഷങ്ങളുടെ ആവശ്യങ്ങളും ശരണമന്ത്രങ്ങള്‍ക്കൊപ്പം വീണ്ടും ഉയരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.