തിരുവനന്തപുരം:ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.
റോജി റോയ് എന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് ആശുപത്രിയുടെ പത്താം നിലയില്‍ നിന്നും ചാടിയത്.ഗുരതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
എന്നാല്‍ റാഗിംഗുമായി ബന്ധപ്പെട്ട് റോജിയെ കോളേജ് അധികൃതര്‍ വിളിപ്പിച്ചിരുന്നു.ഇതുസംബന്ധിച്ച് കോളേജ് അധികൃതര്‍ നല്കുന്ന വിശദീകരണം ഇങ്ങനെ, കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ട് റോജിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് റോജിയില്‍ നിന്നും കോളേജ് അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതാവാം കാരണമെന്നാണ് കരുതപ്പെടുന്നത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: