തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ കുടില്‍ കെട്ടി സമരം ചെയ്ത എസ്എഫ്ഐക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി, സമരക്കാര്‍ കെട്ടിയ കുടിലുകളും പൊലീസ് പൊളിച്ചുമാറ്റി. സര്‍വകലാശാലയിലെ ഹോസ്റ്റല്‍ പ്രശ്നം അനസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയത്.
സര്‍വകലാശാല ക്യാമ്പസില്‍ സമരങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെടാത്തത് പോലീസിന്റെ നിഷ്ക്രിയത്വം കാരണമാണെന്ന് രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഈ കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ തിടുക്കത്തിലുള്ള നടപടി.
ഉച്ചക്ക് ഒന്നരയോടയാണ് പോലീസ് കുടില്പൊളിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: