കോട്ടയം: ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള പ്രാദേശിക മാനേജ്മെന്റ് ഘടകങ്ങളുടെ സംയുക്ത കണ്വന്ഷന് കുമരകത്ത് സൂരി ഇന്റര്‍നാഷണലില്‍ നടക്കുമെന്ന് വൈക്കം മാനേജ്മെന്റ്ഭാരവാഹികള് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കണ്‍വന്‍ഷനില്‍ ഗോവ, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അസോസിയേഷന് അംഗങ്ങള്‍ പങ്കെടുക്കും. കണ്വന്ഷന് വ്യോമസേനയുടെ ദക്ഷിണമേഖലാ മേധാവി എയര്‍ മാര്‍ഷല്‍ എം.പി. ഗരുഡ് വി എം ഉദ്ഘാടനം ചെയ്യും. വ്യത്യസ്ഥമേഖലകളില് പ്രാവീണ്യം തെളിയിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ഡോ. അനന്തനാരായണന്‍, ടി.ആര്.എസ് മേനോന്, വൈക്കം വിജയലക്ഷ്മി, ഡോ. ബാഹുലേയന്, ഡോ. ജി.പി.സി നായര്‍, ഡോ. രാജപ്പന് തുടങ്ങിയവരെ ആദരിക്കും.
ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍, ദേശീയ അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് ഇന്ത്യയുടെ വികസനത്തിനുള്ള സ്വാധീനം, വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്കുള്ള നേതൃത്വപരമായ പങ്ക്, ഇന്ത്യയില്‍ സാമ്പത്തിക രംഗത്തുണ്ടാകുന്നമാറ്റങ്ങള്, അന്താരാഷ്ട്രകാഴ്ചപാടില് സാമ്പത്തിക നയങ്ങളുടെ ഏകീകരണം, നിര്‍മ്മാണ നിലവാരം മെച്ചപ്പെടുത്തി ഔഷധഗുണമേന്മ ഉറപ്പുവരുത്തിആരോഗ്യസമ്പുഷ്ടമായ ഇന്ത്യ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. മന്ത്രി കെ.എം മാണി, കെ. അജിത്ത് എംഎല്‍എ, എച്ച്എന്‍എല്‍ എം.ഡി കെ.കെ സുരേഷ് കുമാര്‍, ഓയില്‍പാം ഇന്ത്യ എം.ഡി കെ.എന്‍ രവീന്ദ്രന്, സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ. പ്രമീളാദേവി തുടങ്ങിയ പ്രമുഖര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരില്‍, കെ.എന്‍ രവീന്ദ്രന്, റ്റി.ആര്.എസ് മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: