തിരുവനന്തപുരം: ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ഹരിഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള മുന്നംഗ സംഘം തലശ്ശേരിയിലെത്തി. ക്രൈബ്രാഞ്ചില്‍ നിന്നും കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു.
ഓഗസ്റ്റ് ഒന്നാം തീയതി നടന്ന കൊലപാതകത്തില്‍ 19 പ്രതികളെയും തിരിച്ചറിഞ്ഞ ക്രൈബ്രാഞ്ച് ഇതിനകം തന്നെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എട്ട് പ്രതികള്‍ പിടിയിലായ കേസില്‍ മറ്റ് പ്രതികളെ കണ്ടെത്തുക എന്നതും ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കലുമാണ് സിബിഐ അന്വേഷണത്തിന്റെ ഭാഗമായി നടക്കുക.
തലശ്ശേരി കതിരൂരില്‍ കഴിഞ്ഞമാസം ഒന്നിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇളംതോട്ടത്തില്‍ മനോജ് വെട്ടേറ്റ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: