ആറന്മുള : ആറന്മുളയിലെ കുളങ്ങളും തോടുകളും റോഡുകളും വിലനിശ്ചയിച്ച് സ്വകാര്യ കമ്പിനിക്ക് തീറെഴുതുക്കൊടുക്കുവാന് ഒരു ഉദ്യോഗസ്ഥനും ആറന്മുളയിലേക്ക് വരേണ്ടന്നും അല്ലാത്ത പക്ഷം നിയമ വിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന്മാരെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുമെന്നും പൈതൃക ഗ്രാമകര്മ്മ സമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍വക ഭൂമിയും തോടും കുളവും റോഡും അടങ്ങുന്ന 52 ഏക്കറോളം വരുന്ന സ്വത്ത് 12 കോടി രൂപ വിലയിട്ട് സ്വകാര്യ കമ്പിനിക്ക് നല്കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നടന്ന അവകാശ പ്രഖ്യാപന സമരത്തില്‍ സംസാരിക്കുകയാരിന്നു കുമ്മനം രാജശേഖരന്.
മുകളില്‍ ഇരിക്കുന്ന ഉന്നതര്‍ നല്കുന്ന ഉത്തരവുമായി ജനങ്ങളെ വിസ്മിച്ച് അവരുടെ താല്പര്യങ്ങള് മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാരെ എത്ര ഉന്നതരായാലും തടയുവാനുള്ള ചങ്കൂറ്റം ആറന്മുളയിലെ ജനങ്ങള്‍ക്കുണ്ട്. ഉത്തരവ് നല്കുന്ന ഉന്നതെരെന്നും പ്രസ്തുത ഉദ്യോഗസ്ഥരുടെ കൂടെ ഉണ്ടാവില്ല. ജനങ്ങളുടെ ആക്ഷേപങ്ങളും ആവലാതികളും കേള്‍ക്കാതെ അവരുടെ അവകാശങ്ങളെ പിച്ചിച്ചീന്തി ഒരു എംഎല്.എ. യും എം.പി.യും ഉദ്യോഗസ്ഥരും ആറന്മുളയിലേക്ക് വരേണ്ടതില്ല.
ജനങ്ങള്‍ക്ക് ഈ നാട്ടിലെ ഭൂമി സംരക്ഷിക്കുവാന്‍ അറിയാം. അവരുടെ അന്നം, കൃഷി, വെള്ളം എല്ലാം സംരക്ഷിക്കുവാനാണ് കൈകോര്‍ത്ത് ഇന്നിവിടെ സംഗമിച്ചിരിക്കുന്നത്. അവസാനത്തെ ശ്വാസം വരെയും ഈ നാടിന് വേണ്ടി എന്തു ത്യാഗവും സഹിച്ച് അന്തിമ വിജയം വരെ സമരം ചെയ്യുമെന്നും കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
അവകാശം പ്രഖ്യാപിച്ച് ജനങ്ങള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ചങ്കുറപ്പിന്റെയും പ്രതീകമാണെന്നും അവ കണ്ടില്ലെന്ന് നടിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വന്‍വില നല്‍കേണ്ടിവരുമെന്നും കുമ്മനം രാജശേഖരന് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: