Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2014, 07:34 pm IST
in Samskriti

വൈകുണ്ഠവാസാഃ സ്വര്‍വാസഃ വികുണ്ഠ ഹൃദയാലയഃ

ബ്രഹ്മബീജോ വിശ്വബിന്ദുര്‍ ജഡജീവവിഭാജകഃ

939. വൈകുണ്ഠവാസഃ – വൈകുണ്ഠത്തില്‍ വസിക്കുന്നവന്‍. നാരായണീയത്തില്‍ നാരായണഭട്ടതിരി വൈകുണ്ഠത്തെ നമുക്കു പരിചയപ്പെടുത്തുന്നത്.

”മായാ യത്ര കദാപി നോ വികുരുതേ ഭാതേ ജഗദ്‌ഭ്യോ ബഹിഃ

ശോകക്രോധവിമോഹ സാധ്വസമുഖാ ഭാവാസ്തു ദൂരം ഗതാഃ സാന്ദ്രാനന്ദഝരീ ച യത്ര പരമജ്യോതിഃപ്രകാശാത്മമേ തത്തേ ധാമ വിഭാവിതം വിജയതേ വൈകുണ്ഠരൂപം വിഭോ”

(ജഗത്തുകള്‍ക്കു പുറത്തായി ശോഭിക്കുന്നതും പരമമായ ജ്യോതിസിന്റെ പ്രകാശം രൂപമായതും മായാവികാരങ്ങള്‍ ഒരിക്കലും ഇല്ലാത്തതും ശോകം, , വ്യാമോഹം, സാധ്വസം തുടങ്ങിയ ഭാവങ്ങള്‍ ഇല്ലാത്തതും സാന്ദ്രമായ ആനന്ദത്തിന്റെ പ്രവാഹം ഉള്ളതുമായി നിന്തിരുവടിയുടെ വൈകുണ്ഠരൂപം വിജയിക്കുന്നു. (സാധ്വാസം- ഭയം, ക്ഷോഭം) നാരായണീയം

7.4) തുടര്‍ന്നുള്ള നാലു ശ്ലോകങ്ങളില്‍ ആചാര്യന്‍ വൈകുണ്ഠത്തിലുള്ള ദൃശ്യങ്ങള്‍ വിവരിക്കുന്നുണ്ട്. വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു. ഏഴാം ദശകം മുഴുവന്‍ അര്‍ത്ഥം മനസ്സിലാക്കി വായിക്കുന്നത് ആനന്ദകരമായ അനുഭവമായിരിക്കും. വൈകുണ്ഠത്തില്‍ വസിക്കുന്നവനായി ഭഗവാനെ ഈ നാമം സ്തുതിക്കുന്നു.

940. സ്വര്‍വാസഃ – സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍. ഭഗവാന്റെ വിശ്വരൂപത്തില്‍ സ്വര്‍ഗ്ഗത്തിന്റെ സ്ഥാനം ഭഗവാന്റെ മാറിലാണ്. (നാരായണീയം 6-ാം ദശകം 2-ാം ശ്ലോകം നോക്കുക). ഈ നാമം ഭഗവാനെ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവനായി വാഴ്‌ത്തുന്നു. എല്ലാ ലോകങ്ങളും ഭഗവാന്റെ വാസസ്ഥാനങ്ങളാണ്. എല്ലാ ലോകങ്ങളും ഭഗവാനിലാണ് വസിക്കുന്നത്. രണ്ടും സത്യമാണ്.

941. വികുണ്ഠഹൃദയാലയഃ – വികുണ്ഠന്മാരുടെ ഹൃദയത്തെ ആലയമാക്കിയവന്‍. അവിവേകം, ബുദ്ധിമാന്ദ്യം, ആലസ്യം, ദുഃഖം തുടങ്ങിയ ദുര്‍ഗുണങ്ങളാണു കുണ്ഠത. കുണ്ഠതയില്ലാത്തവന്‍ വികുണ്ഠന്‍. നിരന്തരവും വിവേകപൂര്‍ണ്ണവും ഊര്‍ജ്ജസ്വലവുമായ സ്വഭാവമുള്ളവന്‍. അങ്ങനെയുള്ളവരുടെ ഹൃദയത്തിലാണു ഗുരുവായൂരപ്പന്‍ വസിക്കുന്നത് എന്നുപറയുമ്പോള്‍ ഭഗവാനെ മനസ്സില്‍ കുടിയിരുത്തിയ ഭക്തന്‍ വികുണ്ഠനായിത്തീരും എന്നു മനസ്സിലാക്കണം. ഭഗവദ് ഭക്തന്‍ എല്ലാത്തിലും വിജയിക്കും. ലോകത്തിനു മാതൃകയായിത്തീരും. ”നമേ ഭക്തഃ പ്രണശ്യതി” (എന്റെ ഭക്തനു നാശമില്ല) എന്നു ഭഗവാന്‍ തന്നെ അരുളിചെയ്തിട്ടുണ്ട്. ഭഗവദ്ഗീത 9.31)

942. ബ്രഹ്മബീജഃ – ബ്രഹ്മാവിന്റെ ഉത്പത്തിക്കു ബീജമായവന്‍. വിഷ്ണുഭഗവാന്റെ നാഭീപത്മത്തില്‍ നിന്നാണു ബ്രഹ്മാവിന്റെ ഉത്പത്തി. ബ്രഹ്മദേവന്റെ ജനനത്തിനു കാരണമായ ബീജം ഭഗവാനായതുകൊണ്ട് ‘ബ്രഹ്മബീജഃ’ എന്നു ഭഗവാനു നാമം.

ബ്രഹ്മം ബീജമായവന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. ബ്രഹ്മചൈതന്യത്തില്‍ സൃഷ്ട്യഭിവാഞ്ഛ ഉണ്ടാകുമ്പോള്‍ പ്രപഞ്ചം ഉത്പന്നമാകുന്ന കാര്യം മുമ്പു പറഞ്ഞിരുന്നു. ഉത്പത്തികഥയുടെ തുടക്കത്തില്‍ വിഷ്ണുവാണുണ്ടായത്. വിഷ്ണുവിന്റെ നാഭികയത്തില്‍ നിന്നു ബ്രഹ്മാവ്. ബ്രഹ്മാവില്‍നിന്നു രുദ്രന്‍ എന്നിങ്ങനെ ത്രിമൂര്‍ത്തികളുടെ ഉത്ഭവക്രമം. ബ്രഹ്മത്തില്‍നിന്നു രൂപം പൂണ്ടവനാകയാല്‍ ‘ബ്രഹ്മബീജഃ എന്നു നാമം’.

943. വിശ്വബിന്ദുഃ – വിശ്വത്തിനു കാരണമായ ബിന്ദു എന്നോ വിശ്വത്തിന്റെ കേന്ദ്രസ്ഥാനമായ ബിന്ദു എന്നോ ഈ നാമത്തെ വ്യാഖ്യാനിക്കാം. വിഷ്ണുവില്‍ നിന്നാണു ബ്രഹ്മാവിന്റെ ഉത്പത്തി. ബ്രഹ്മാവാണു വിശ്വത്തെ സൃഷ്ടിച്ചത്. ബ്രഹ്മാവിന്റെ പിറവിക്കുകാരണമായ ബീജം വിഷ്ണുഭഗവാനായതുകൊണ്ട് ഭഗവാനെ വിശ്വബിന്ദുവായി വാഴ്‌ത്തുന്നു.

വിശ്വത്തെ മാതൃകയാക്കി നിര്‍മ്മിക്കുന്ന പല യന്ത്രങ്ങളെക്കുറിച്ച് തന്ത്രശാസ്ത്രം പ്രതിപാദിക്കുന്നുണ്ട്. അവയില്‍ പ്രധാനമാണു ശ്രീചക്രം. ശ്രീചക്രത്തിന്റെ കേന്ദ്രമായ യോഗയുക്തനായ വിഷ്ണുഭഗവാനാണെന്നും വിഷ്ണുവിനെ കേന്ദ്രമാക്കി വിഷ്ണുമായ സ്വയം വികസിച്ചതാണു ശ്രീചക്രമെന്നും ഒരു വാദമുണ്ട്. അതുപ്രകാരം വിശ്വകേന്ദ്രമായ ബിന്ദു ഭഗവാനാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.