Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2014, 09:46 pm IST
in Samskriti

936. പൂജിതഃ – പൂജിക്കപ്പെടുന്നവന്‍. പൂജിക്കുന്നത് പൂജകനെക്കാള്‍ എല്ലാവിധത്തിലും ശ്രേഷ്ഠതകൂടിയവനെയാണ്. ലോകമെമ്പാടുമുള്ള വിവേകികള്‍ ഭഗവാനെ പൂജിക്കുന്നു. എല്ലാവരെക്കാളും ശ്രേഷ്ഠനാണു ഭഗവാന്‍ എന്നര്‍ത്ഥം. പൂജ എന്ന പദത്തിന് ആരാധന എന്നു സാമാന്യമായി അര്‍ത്ഥം പറയാം. ഒന്നും ഇങ്ങോട്ടാവശ്യപ്പെടാതെ ഭഗവാന്റെ പ്രസാദം മാത്രം പ്രതീക്ഷിച്ചുകൊണ്ട് ഭക്തന്‍ തന്നെയും തന്റെ പുണ്യപാപങ്ങളെയും ഭഗവാനു സമര്‍പ്പിക്കുന്നതിന്റെ പ്രതീകമായി ഭഗവാന്റെ പാദങ്ങളില്‍ പൂവ് അര്‍ച്ചിച്ചാരാധിക്കുന്നതാണു പൂജ എന്ന് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. പൂവുകൊണ്ടു ചെയ്യുന്ന ആരാധനയാണ് പൂജ എന്ന് ആചാര്യപദവിയുള്ള തമിഴ് ഭാഷാ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ”പൂചൈ” എന്ന തമിഴ് പദത്തില്‍നിന്നാണ് ഈ പദം ഉണ്ടായതെന്നാണ് അവരുടെ അഭിപ്രായം. പ്രകൃതിയില്‍ കിട്ടാവുന്ന വസ്തുക്കളില്‍ ഏറ്റവും മനോഹരവും ശ്രേഷ്ഠവും പരിശുദ്ധവുമായത് പൂവാണ്. പ്രകൃതിയുടെ സര്‍ഗ്ഗശക്തിയുടെ ഏറ്റവും ആകര്‍ഷകമായ പ്രതീകവുമാണ് പൂവ്. പൂജിക്കപ്പെടുന്ന ദേവന്മാരില്‍ മുഖ്യനാണു മഹാവിഷ്ണു. ലോകത്തിന് വലിയ ആപത്തുണ്ടാകുമ്പോള്‍ എല്ലാ ദേവന്മാരും ഒത്തുചേര്‍ന്ന് സ്‌തോത്രപുഷ്പങ്ങള്‍കൊണ്ടു ഭഗവാനെ പൂജിക്കുന്നു. പൂജകൊണ്ടു പ്രസാദിച്ച ഭഗവാന്‍ സന്ദര്‍ഭത്തിനു ചേര്‍ന്ന രൂപത്തില്‍ അവതരിപ്പിച്ച് ലോകത്തെ ആപത്തില്‍നിന്നു രക്ഷിക്കും. ഇത് പുരാണങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന ദൃശ്യമാണ്. ഭഗവാന്റെ അവതാരമൂര്‍ത്തികളെയും വൈകുണ്ഠവാസിയായ ഭഗവാന്റെ രൂപത്തെയും സങ്കല്‍പിച്ചുണ്ടാക്കിയിട്ടുള്ള ക്ഷേത്രങ്ങളില്‍ മനുഷ്യര്‍ ഭഗവാനെ പലരൂപത്തിലുള്ള വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജിക്കുന്നു. മിക്കവരും തങ്ങളുടെ ഭൗതികമായ ആഗ്രഹങ്ങള്‍ നേടാനാണ് പൂജിക്കുന്നത്. ആ പൂജ സ്വീകരിച്ച് ഭഗവാന്‍ അവരുടെ ആഗ്രഹങ്ങളില്‍ ധര്‍മ്മവിരുദ്ധമല്ലാത്തവ സാധിച്ചുകൊടുക്കാറുണ്ട്. ഭഗവാന്റെ ഭക്തരുടെ ഭവനങ്ങളില്‍ മിക്കതിലും ഭഗവാന്റെ ചിത്രങ്ങളുണ്ടാകും. ആ ചിത്രങ്ങളെ ഭഗവാനായി സങ്കല്‍പിച്ച് ഭക്തര്‍ പൂജിക്കാറുണ്ട്. ആ പൂജയും ഭഗവാന്‍ സ്വീകരിച്ചനുഗ്രഹിക്കുന്നു. പ്രതേ്യകിച്ച് പ്രതീകങ്ങളില്ലാതെ ഭഗവാനെ ചിന്മൂര്‍ത്തിയായോ ഏതെങ്കിലും രൂപസങ്കല്‍പത്തോടെയോ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചാരാധിക്കുന്ന ഭക്തരുണ്ട്. അവരുടെ പൂജയും ഭഗവാന്‍ സ്വീകരിക്കുന്നു. ഇങ്ങനെ പലതരത്തില്‍ പൂജിക്കപ്പെടുന്നതിനാല്‍ പൂജിതഃ എന്നു ഗുരുവായൂരപ്പനു നാമം.

937. പൂജകഃ – പൂജിക്കുന്നവന്‍. എല്ലാവരാലും പൂജിക്കപ്പെടുന്ന ഗുരുവായൂരപ്പന്‍ അര്‍ഹതയുള്ളവരെ പൂജിക്കുന്നവനുമാണ്. പൂജ അര്‍ഹിക്കുന്നവന്‍ പൂജകനുമായിരിക്കണമെന്ന്അവതാരകഥകളില്‍ ഭഗവാന്റെ പ്രവൃത്തികള്‍ വ്യക്തമാക്കുന്നുണ്ട്. രാമാവതാരത്തില്‍ രാവണവധത്തിനായി ആദിത്യനെ പൂജിച്ചതും രാമേശ്വരത്ത് മഹേശ്വരനെ പ്രതിഷ്ഠിച്ചു പൂജിച്ചതും ഉദാഹരണമാണ്. തന്റെ ഭക്തരെ പൂജിക്കാനാണ് ഭഗവാന് താല്‍പര്യം. കൃഷ്ണാവതാരത്തില്‍ കുചേലനെ ദ്വാരകയില്‍ എതിരേറ്റ് തന്റെ പത്‌നിയോടുചേര്‍ന്നു പൂജിച്ച സംഭവം ഓര്‍ക്കുക. ത്രിമൂര്‍ത്തികളില്‍ ശ്രേഷ്ഠന്‍ ആരെന്നു കണ്ടുപിടിക്കാന്‍ പുറപ്പെട്ട ഭൃഗുമഹര്‍ഷി ഉറക്കമായിരുന്ന മഹാവിഷ്ണുവിന്റെ മാറത്തു ചവിട്ടിയപ്പോള്‍ ഭഗവാന്‍ അദ്ദേഹത്തെ സ്വീകരിച്ചു പൂജിച്ചത് മറ്റൊരുദാഹരണം.

സര്‍വാധിപതി ആയിരിക്കെത്തന്നെ ആരെയും പൂജിക്കാനുള്ള എളിമ ഭഗവാന്റെ മഹത്വമാണ്. അടുത്തടുത്ത രണ്ടു നാമങ്ങളില്‍ പൂജിതനായും പൂജകനായും ഗുരുവായൂരപ്പനെ അവതരിപ്പിച്ചിരിക്കുന്നത് മറ്റൊരു ദാര്‍ശനികസത്യം വെളിവാക്കാനും കൂടിയാണ്. എല്ലാ പൂജകരും പൂജിക്കുന്നത് അവരവരെത്തന്നെയാണ്. ഗുരുവായൂരമ്പലത്തിലെ ശ്രീകോവിലില്‍ പൂജിതനായി വിരാജിക്കുന്ന ബ്രഹ്മചൈതന്യം തന്നെയാണ് ഭഗവാനെ പൂജിക്കുന്ന ഭക്തന്റെ ജീവാത്മാവായി വര്‍ത്തിക്കുന്നത്. ആരാധ്യദേവനും താനും രണ്ടല്ല എന്ന അറിവാണ് യഥാര്‍ത്ഥ പൂജ. പൂജകനായും പൂജിതനായും പ്രതിഭാസിക്കുന്നത് ഒരേ ചൈതന്യമാണ്.

938. പൂജാകര്‍മ്മവിധായകഃ – പൂജാകര്‍മ്മം വിധാനം ചെയ്തവന്‍. വിധാനം ചെയ്യുക എന്ന പ്രയോഗത്തിന് ക്രമപ്പെടുത്തുക, ഒരുക്കുക, സൃഷ്ടിക്കുക, നിര്‍വഹിക്കുക എന്നീ അര്‍ത്ഥങ്ങളുണ്ട്. പൂജകനും പൂജാര്‍ഹനായ ദേവനും ഒന്നാണെന്നു ബോദ്ധ്യമായാല്‍ പിന്നെ പൂജയ്‌ക്കു പ്രസക്തിയില്ല. തന്നില്‍നിന്നു വേറെയായി ആരാധ്യദേവതയെ സങ്കല്‍പിച്ചാലെ പൂജയുള്ളൂ. തന്റെ ഉള്ളില്‍ നിരന്തരമായി പ്രകാശിക്കുന്ന ഭഗവചൈതന്യത്തെ ഒരു വിഗ്രഹത്തിലോ സാളഗ്രാമത്തിലോ ചിത്രത്തിലോ മറ്റോ സ്ഥിതിചെയ്യുന്നതായി സങ്കല്‍പിച്ചു ആ ചൈതന്യത്തെ ഒരു അതിഥിയെയെന്നപോലെ സ്വീകരിച്ച് ആസനസ്ഥനാക്കി പലവിധത്തിലുള്ള ഉപചാരങ്ങള്‍, ആഭരണം, വസ്ത്രം, ആഹാരം തുടങ്ങിയവകൊണ്ട് തൃപ്തിപ്പെടുത്തി ധൂപം ദീപം തുടങ്ങിയവകൊണ്ട് ആരാധിക്കുന്നതിനെയാണു പൂജ എന്നു പറയാറുള്ളത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.