ഇനി ദേവോ ഭവ എന്നാണല്ലോ പറഞ്ഞത്. ‘ഭവ’ എന്നുദ്ദേശിക്കുമ്പോള്‍ അതെ എന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയല്ലെന്നു കരുതണം. ദേവത്വമായ അഥവാ ദൈവസ്വരൂപമായ സ്വഭാവ സവിശേഷതകള്‍ കാണപ്പെടുന്ന സമയത്ത് അവരെ ആ നിലയില്‍തന്നെ പൂര്‍ണമായും സ്വീകരിക്കുക. വിദ്യാര്‍ത്ഥി ദേവത്വത്തെ നല്ലവണ്ണം ഉള്ളാല്‍ ആദരിക്കുന്നുണ്ട്, എങ്കില്‍ മുതിര്‍ന്നവരില്‍ അദേവത്വമാകുമ്പോള്‍ അത് തിരിച്ചറിഞ്ഞ് ഒഴിഞ്ഞുനില്‍ക്കുകയുമാകാം.
‘ദേവോഭവ’ എന്നുപറയുന്നതില്‍ മറ്റൊര്‍ത്ഥമുണ്ട്#. കാരണം ദേവന്‍ യാതൊരു ഭൗതിക വസ്തുതയും ആഗ്രഹിക്കാത്ത ആളാണ്. ദേവതമാര്‍ സ്തുതികളിലും പ്രാര്‍ത്ഥനകളിലും മന്ത്രങ്ങളിലും സന്തുഷ്ടരാണ്. ആകയാല്‍ മുതിര്‍ന്നവര്‍ക്കും നാം എന്തെങ്കിലും കൊടുത്തോ, സേവിച്ചോ അനുഭവിച്ചോ ദേവതാരൂപത്തില്‍ സഹിക്കണമെന്നല്ല, മറിച്ച് മേല്‍പ്പറഞ്ഞവരോടെല്ലാം നല്ല ഭാഷയില്‍ സംസാരിക്കുക, കാപട്യം കലര്‍ത്താതിരിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. കാരണം വ്യവഹാരങ്ങളില്‍ ഏറ്റവും മഹത്വമുള്ളതാണല്ലോ സംഭാഷണം. നമ്മുടെ ഭാഷയും ഭാവനയുമാണ് ദേവത്വമില്ലാത്തവരില്‍പ്പോലും അത് ഒരു നിമിഷം ഉളവാക്കാന്‍ കാരണമാകുന്നത്.
















