ഭാരതീയ വിചാരധാര കാലബന്ധിതമല്ല. ഏതുകാലത്തും അതിനെ പ്രായോഗികമാക്കാവുന്നതാണ്. ആകയാല്‍ ‘മാതൃദേവോ ഭവ’ ലക്ഷ്യവും ഒരാള്‍ക്ക് ഇന്നും പ്രാവര്‍ത്തികമാക്കാം. എങ്ങനെയെന്നു നോക്കാം. ഒന്നാമത് ‘ദേവത്വം’ എന്നാല്‍ പരമശ്രേഷ്ഠത്വം എന്ന ഭാവന മാറ്റണം ‘ ദിവി’ അഥവാ ആകാശതലത്തില്‍ വസിക്കുന്നയാളെയാണ് ‘ദേവന്‍’ എന്നു വിളിക്കുന്നത്. ആകാശം നിര്‍മ്മലമാണ്.
അനന്തവിശാലമാണ് അദൃശ്യവും സുസൂക്ഷ്മവുമാണ്. ശാസ്ത്രങ്ങള്‍ അനുസരിച്ച് ആകാശത്തിന്റെ ഗുണമാണ് ശബ്ദം. ആ നിലയിലേക്ക് മാറ്റി ചിന്തിച്ചാല്‍ സ്വമാതാവും പിതാവും അധ്യാപകനും അതിഥിയുമൊക്കെ മാനവ ശരീരികളും, മാനുഷിക ദുര്‍ബലതകള്‍ ഉള്ളവരും തികച്ചും സാധാരണക്കാരുമായി കൊള്ളട്ടെ, താന്‍ ജനിച്ചു വീണകാലത്തേക്ക് തനിക്കു ചുറ്റുമായി ഈശ്വരനാല്‍ അയയ്‌ക്കപ്പെട്ടവരാണിവര്‍.
അവരിലെ ഗുണദോഷങ്ങള്‍ തങ്ങളുടെ തെറ്റുകള്‍ തിരുത്താനായികൊണ്ടിട്ടുള്ളവയും, അവര്‍ തങ്ങളുടെ തെറ്റുകള്‍ തിരുത്താനായികൊണ്ടിട്ടുള്ളവയും, അവര്‍ തങ്ങളുടെ പൂര്‍വ്വകര്‍മ്മഫലമനുസരിച്ച് വിന്യസിക്കപ്പെട്ടവരും ആകുന്നു. എന്റെ അച്ഛനോ അമ്മയോ ഗുരുവോ ആകാന്‍ അവര്‍ക്ക് ഇടയായി എങ്കില്‍ അത് ദൈവനിശ്ചയമാകുന്നു- ഇപ്രകാരം ഓരോ വിദ്യാര്‍ത്ഥിയും ചിന്തിക്കണം.
















